ബിഗ് ബോസ് അതിൻറെ അവസാന ദിവസങ്ങളിലേക്ക് കടക്കുകയാണ്. ജിൻ്റോ ആയിരിക്കും ഇത്തവണത്തെ വിന്നർ ആവാൻ ഏറ്റവും കൂടുതൽ സാധ്യത കാണുന്നത്. എങ്കിലും ഈ സീസണിലെ കപ്പ് ഏറ്റവും കൂടുതൽ അർഹിക്കുന്നത് ജാസ്മിൻ ആണ് എന്നതാണ് യാഥാർത്ഥ്യം. ഇപ്പോൾ എന്തുകൊണ്ട് ജിന്റോ തന്നെ ജയിക്കണം എന്നതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് വലിയ രീതിയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു ജിൻഡോ ആരാധകനാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്.
“എന്തുകൊണ്ട് ജിന്റോ? ബിഗ് ബോസ് എന്ന പരിപാടിയുടെ നിലവാരം തന്നെ ഇല്ലാതാക്കിയ ഒരു സീസൺ ആയിരുന്നു ഇത്. ഒരു ക്വാളിറ്റിയും ഇല്ലാത്ത മത്സരാർത്ഥികൾ ആയിരുന്നു എല്ലാവരും. പലരും പുറത്തുനിന്ന് പ്രെഡിക്ഷൻ ലിസ്റ്റ് വെച്ച് കണ്ടു ഗെയിം പ്ലാൻ ചെയ്തു വന്നവർ ആയിരുന്നു. വളരെ മോശം ഗെയിമുകൾ ആയിരുന്നു, ഒട്ടും എൻഗേജിംഗ് അല്ലാത്ത സീസൺ. വെറുതെ ഒച്ച ഉണ്ടാക്കുന്നത് ആയിരുന്നു ഇത്തവണ ഗെയിം. വഴക്കും പ്രണയവും മാത്രമാണ് ഇവിടെ നിൽക്കാൻ ഉള്ള വഴി എന്ന് എല്ലാവരും ചിന്തിച്ചു പുറത്തെ ജീവിതം മറന്ന് ഒരു സ്നേഹവുമില്ലാതെ ആയിരുന്നു പരസ്പരം അഭിനയിച്ച മത്സരാർത്ഥികൾ കുറേ അവിടെ നിന്നത്.
അപ്പോൾ ജിൻ്റോ എങ്ങനെ നിന്നു എന്നതാണ് ചോദ്യം. ഒരിക്കലും ഒരു ബിഗ് ബോസ് വിന്നർ ആകുവാൻ ഒരു യോഗ്യതയും ഇല്ലാത്ത ഒരു പാവം മനുഷ്യൻ. പലരും ഗെയിം പഠിച്ചിട്ടായിരുന്നു വന്നത്. മാത്രവുമല്ല അവരുമായി ജനറേഷൻ ഗ്യാപ്പിന്റെ വ്യത്യാസവും ഉണ്ട്. അതുകൊണ്ടുതന്നെ പിടിച്ചുനിൽക്കാൻ പാടുപെടുന്ന ജിൻ്റോ. എന്നാൽ പിന്നീട് ഇദ്ദേഹം ജനങ്ങളുടെ മനസ്സിൽ ജിന്റപ്പൻ ആയി മാറിയ കാഴ്ചയായിരുന്നു നമ്മൾ കണ്ടത്. നിലനിൽപ്പിന് വേണ്ടി ചെറിയ ചെറിയ കള്ളങ്ങൾ പറഞ്ഞു. വിശപ്പ് മാറ്റുവാൻ വേണ്ടി ചെറിയ മോഷണങ്ങൾ നടത്തി. ഈ കാര്യം ഒഴിച്ചു നിർത്തിയാൽ ഒരു വ്യക്തിയോടും മനസ്സിൽ ഒരു വൈരാഗ്യവും സൂക്ഷിക്കാത്ത ഒരു മനുഷ്യൻ ആയിരുന്നു ഇദ്ദേഹം.
തുടക്കത്തിൽ മണ്ടൻ എന്ന മുദ്രകുത്തൽ. കൂടെ ഇരുന്ന് ആശ്വസിപ്പിക്കാനും ഇദ്ദേഹത്തിനൊപ്പം ഗ്രൂപ്പ് കളിക്കുവാനും ആരും ഇല്ലായിരുന്നു. എതിരെ വന്ന മത്സരാർത്ഥികളെ കായികപരമായി എടുത്ത് എറിയാൻ ആരോഗ്യമുള്ള ആ മനുഷ്യൻ നോക്കി. എല്ലാരും ഇദ്ദേഹത്തെ മണ്ടൻ എന്നു വിളിച്ചെങ്കിലും ക്യാമറയിൽ നോക്കി അമ്മേ, ഞാൻ ഒരു മണ്ടനല്ല എന്നു പറഞ്ഞു കരഞ്ഞത് പ്രേക്ഷകർക്കിടയിൽ എവിടെയോ അദ്ദേഹത്തിന് ഒരു സ്ഥാനം ഉണ്ടാക്കി കൊടുത്തു” – പോസ്റ്റിൽ പറയുന്നത് ഇങ്ങനെ.