മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റഹ്മാൻ. ഒരുകാലത്ത് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒപ്പം താരമൂല്യം ഉണ്ടായിരുന്ന നടന്മാരിൽ ഒരാൾ ആയിരുന്നു ഇദ്ദേഹം. മലയാളത്തിന് പുറമേ തെന്നിന്ത്യയിലെ മറ്റ് എല്ലാ ഭാഷകളിലും ഇദ്ദേഹം വളരെ സജീവമായിരുന്നു. ഒരുപക്ഷേ ഇദ്ദേഹത്തിൻറെ ആ ഒരു തീരുമാനമാണ് ഇദ്ദേഹത്തിന് കരിയറിൽ തിരിച്ചടി ആയത് എന്ന് വേണമെങ്കിൽ പറയാം.
ഒരു ഇൻഡസ്ട്രിയൽ മാത്രം ഒതുങ്ങിനിൽക്കാതെ ഇദ്ദേഹം എല്ലാ ഇൻഡസ്ട്രിയിലും ഓടി നടന്നു സിനിമകൾ ചെയ്യുകയായിരുന്നു. അങ്ങനെ ഇദ്ദേഹത്തിന് ഒരു ഇൻഡസ്ട്രിയിൽ മാത്രം ഒരു കൃത്യമായ ഫാൻ ബേസ് ഉണ്ടാക്കാൻ പറ്റാതെ പോയി. ഇത് ഇദ്ദേഹത്തിന് കരിയറിൽ തിരിച്ചടിയായി എന്ന് വേണം പറയാൻ. ഇന്നും മലയാളികൾക്ക് റഹ്മാൻ എന്നു പറഞ്ഞാൽ ഒരു പ്രത്യേക വികാരം തന്നെയാണ്.
ഇപ്പോൾ ഇദ്ദേഹത്തിൻറെ കൊച്ചു മകൻറെ തലയിൽ ഇദ്ദേഹം നടത്തുന്ന പരീക്ഷണങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. താരം തന്നെയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരിക്കുന്നത്. കൊച്ചുമകന്റെ ഹെയർ സ്പൈക്ക് രൂപത്തിൽ ആക്കുകയാണ് ഇദ്ദേഹം. വളരെ ക്ഷമയോടെ കൊച്ചുമകൻ വീഡിയോയ്ക്ക് വേണ്ടി പോസ്റ്റ് ചെയ്യുന്നതും നമുക്ക് വീഡിയോയിൽ കാണാം.
അതേസമയം നിരവധി രസകരമായ കമന്റുകളാണ് വീഡിയോയുടെ താഴെ വന്നുകൊണ്ടിരിക്കുന്നത്. റഹ്മാൻ സാർ ഇപ്പോൾ സിനിമയൊക്കെ വിട്ടു ഗൃഹനാഥൻ ആയി മാറിയോ എന്നാണ് ഒരു വിഭാഗം ആരാധകർ ആശങ്കപ്പെടുന്നത്. താങ്കളെ ഇനിയും ഞങ്ങൾക്ക് സിനിമയിൽ കാണണം എന്നാണ് നിരവധി ഭാഷകളിൽ നിന്നുമുള്ള ആരാധകർ വരെ കമൻറ് ചെയ്യുന്നത്. അതേസമയം എല്ലാത്തരം വേഷങ്ങളും ഇണങ്ങുന്ന വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. നായകൻ മുതൽ വില്ലൻ മുതൽ സഹനടൻ മുതൽ എല്ലാ കഥാപാത്രങ്ങളെയും ഇദ്ദേഹം വളരെ കൃത്യമായി തന്നെ അവതരിപ്പിക്കും.
View this post on Instagram