മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. മിമിക്രി വേദികളിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ ഇദ്ദേഹം അവതരിപ്പിച്ചു. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ സിനിമകളിൽ ആയിരുന്നു ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ദൃശ്യം എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ഇദ്ദേഹം മലയാളത്തിലെ മുൻനിര സ്വഭാവ നടന്മാരിൽ ഒരാളായി മാറി.
ഇപ്പോൾ ഒരു സിനിമാ ഷൂട്ടിങ്ങിനിടയിൽ തനിക്ക് അനുഭവപ്പെട്ട കാര്യമാണ് ഷാജോൺ പറയുന്നത്. ഇത് പ്രേതാനുഭവം ആണ് എന്നാണ് താരം വിശ്വസിക്കുന്നത്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് സംഭവം നടക്കുന്നത്. തിരുവനന്തപുരത്തുള്ള ഒരു റിസോർട്ടിൽ ആയിരുന്നു സംഭവം. വൈകുന്നേരം അഞ്ചുമണിക്ക് ആയിരുന്നു അവിടെ എത്തിയത്. എത്തിയപ്പോൾ തന്നെ അവിടെ ഒരു നെഗറ്റീവ് വൈബ് ഉള്ളതുപോലെ തനിക്ക് തോന്നി എന്നാണ് ഷാജോൺ പറയുന്നത്.
ഇവിടുത്തെ ഒരു കോട്ടേജിലാണ് ഇദ്ദേഹം താമസിക്കുന്നത്. തൊട്ടപ്പുറത്ത് താമസിക്കുന്നത് കൊച്ചു പ്രേമൻ ആണ്. കോട്ടേജിൽ ഒരുപാട് സ്ത്രീകളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. രാജാരവിവർമ്മ ഒക്കെ വരച്ചത് പോലെ സുന്ദരികളായ സ്ത്രീകളായിരുന്നു അവർ. കൊച്ചു പ്രേമൻ ചേട്ടനുമായി ഒരുപാട് സംസാരിച്ച ശേഷം തന്റെ കോട്ടേജിലേക്ക് വന്നു കിടന്നു എന്നാണ് ഷാജോൺ പറയുന്നത്.
പെട്ടെന്ന് ഇദ്ദേഹത്തിൻറെ അടുത്ത് ഒരു സ്ത്രീ വന്നു കിടക്കുന്നത് പോലെ തോന്നി. ഇദ്ദേഹത്തിൻറെ ഭാര്യ ആയിരിക്കും എന്നാണ് ഇദ്ദേഹം ആദ്യം കരുതിയത്. അങ്ങനെ അവരെ കെട്ടിപ്പിടിച്ചു. അവർ ഷാജോണിനെ തുറിച്ചുനോക്കി. വെളുത്ത ഒരു സ്ത്രീയായിരുന്നു അത്. അവർ ഇങ്ങനെ ചോദിച്ചു – ഞാൻ ഭാര്യ ആണ് എന്ന് കരുതി അല്ലേ? ഇത് കേട്ടതോടെ താരം ഞെട്ടി എഴുന്നേറ്റു. സംഭവം താൻ കൃത്യമായി കണ്ടതാണ് എന്നാണ് താരം പറയുന്നത്. ലൈറ്റ് ഇട്ടിട്ടുണ്ടായിരുന്നു. എങ്കിലും കുറെ ഭാഗം ഇരുട്ടായിരുന്നു. പുറത്തേക്ക് പോയാലോ എന്നാണ് ആദ്യം താരം കരുതിയത്. എന്നാൽ പിന്നീട് വേണ്ട എന്നു കരുതി. ഒരുവിധം ആണ് താരം നേരം വെളുപ്പിച്ചത് എന്നാണ് താരം പറയുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…