Film News

എന്തുകൊണ്ടാണ് ചില അവാർഡുകൾ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറെ കൊടുക്കുന്നത്? ജെൻഡർ ന്യൂട്രൽ ആശയം ഇവിടെ ബാധകമല്ലേ?

ചില അവാർഡ് കാറ്റഗറിയിൽ എന്തിനാണ് പുരുഷവിഭാഗം/സ്ത്രീ വിഭാഗം എന്നിങ്ങനെയുള്ള തരംതിരിവ്? എന്തിനാണ് ബെസ്റ്റ് ആക്ടർ (മെയിൽ), ബെസ്റ്റ് ആക്ടർ (ഫീമെയിൽ) എന്നിങ്ങനെ രണ്ടു കാറ്റഗറി? ഏതെങ്കിലുമൊരു പ്രത്യേക ജണ്ടറിൽ ഉൾപ്പെടുന്നു എന്നതുകൊണ്ട് അഭിനയത്തിൽ എന്തെങ്കിലും നേട്ടം/കോട്ടം ഉണ്ടാകുമോ? ബെസ്റ്റ് ആക്ടർ എന്ന കാറ്റഗറി മാത്രം പോരേ? മാത്രവുമല്ല മെയിൽ/ഫീമെയിൽ എന്നിങ്ങനെ അല്ലാതെ മറ്റു ജെണ്ടറുകൾ ഇല്ലെ? അഭിനയം/പിന്നണി ഗാനാലാപനാം എന്നീ രണ്ട് കാറ്റഗറിയിൽ മാത്രമേ പൊതുവേ ഈ തരംതിരിവ് കണ്ടിട്ടുള്ളൂ. ബാക്കി കാറ്റഗറികൾ എല്ലാം തന്നെ ഒരുവിധം ജെൻഡർ ന്യൂട്രൽ ആണ്.

- Advertisement -

ആൺ കുട്ടികളും പെൺ കുട്ടികളും തുല്യരാണ് എന്ന് ചെറുപ്പം മുതൽ തന്നെ നമ്മൾ പറഞ്ഞു പഠിപ്പിക്കുന്ന കാലഘട്ടമാണ് ഇത്. അപ്പോൾ പിന്നെ സർക്കാർ നൽകുന്ന അവാർഡുകളിൽ എന്തിനാണ് ഇങ്ങനെ തരംതിരിവ് കാണിക്കുന്നത്. സംസ്ഥാന ദേശീയ അവാർഡുകളിൽ മാത്രമല്ല മറ്റുള്ള അവാർഡ് ചടങ്ങുകളിലും ഇതുതന്നെയാണ് അവസ്ഥ. അതേസമയം കൊറിയോഗ്രാഫി, സംഗീത സംവിധാനം, വസ്ത്രാലങ്കാരം തുടങ്ങി നിരവധി മേഖലകളിൽ ഈ തരംതിരിവ് നമ്മൾ കാണുന്നുമില്ല. അപ്പോൾ പിന്നെ എന്തിനാണ് രണ്ടു മേഖലകളിൽ മാത്രം ഇങ്ങനെ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേർതിരിച്ചു അവാർഡ് നൽകുന്നത്? അതിന് ശാസ്ത്രീയമായ ഒരു ന്യായീകരണവുമില്ല.

ഈ വിഷയം എത്രയും പെട്ടെന്ന് തന്നെ സർക്കാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. സമൂഹമാധ്യമങ്ങളിൽ സിനിമ ഗ്രൂപ്പുകളിൽ എങ്കിലും ഈ വിഷയം ചർച്ച ആവണം. അടുത്തവർഷം മുതലെങ്കിലും അവാർഡുകളിൽ ആൺ-പെൺ വേർതിരിവ് പാടില്ല എന്ന നിയമം കൊണ്ടുവരണം. സ്കൂളുകളിൽ അടക്കം ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം നടപ്പിലാക്കുന്ന കാലഘട്ടമാണ് ഇത്. അപ്പോൾ പിന്നെ സിനിമ മേഖലയിലും ഈ വേർതിരിവ് ആവശ്യമില്ല.

അതല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ രണ്ട് കാറ്റഗറിയിൽ മാത്രം ആണുങ്ങളെയും പെണ്ണുങ്ങളെയും വേർതിരിച്ചു കാണുന്നത് എന്ന് സർക്കാർ വിശദമാക്കണാം. ജെൻഡർ വേർതിരിവ് മാത്രമല്ല ഇവിടെയുള്ള പ്രശ്നം. പുരുഷൻ, സ്ത്രീ എന്നിങ്ങനെ രണ്ട് ജണ്ടറുകൾ മാത്രമാണ് അംഗീകരിക്കപ്പെടുന്നത്. ഇത് രണ്ടും മാത്രം അല്ലാതെ വേറെയും ജണ്ടറുകൾ ഉണ്ട് എന്ന് നമ്മൾ അംഗീകരിക്കേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുന്നു. പൊളിറ്റിക്കൽ കറക്ട്നസ് 1980കളിലെയും തൊണ്ണൂറുകളിലെയും സിനിമകളിൽ മാത്രം ഓഡിറ്റ് ചെയ്യപ്പെടേണ്ട ഒരു ആശയം അല്ല. നിലവിലെയും ഭാവിയിലേയും സാമൂഹിക രാഷ്ട്രീയ അവസ്ഥയെ കൂടി പരിഗണിച്ചുകൊണ്ട് ആവണം അത്.

Athul

Recent Posts

നാട്ടില്‍ ഉള്ള സ്ത്രീകള്‍ കാല്‍ അകത്തി വെക്കണം എന്നാണ് അദ്ദേഹം പറയുന്നത്.ഇദ്ദേഹത്തിന്റെ അമ്മയോടോ പെങ്ങളോടോ ഒന്ന് പറയുമോ മകന്റെ ആ മാനസിക അവസ്ഥ

മലയാളികൾക്ക് സുപരിചിതയാണ് അഭയ ഹിരണ്മയി.സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണങ്ങളും അഭയ നേരിടാറുണ്ട്.സെലിബ്രിറ്റികള്‍ക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങള്‍ക്കും നെഗറ്റീവ്…

2 hours ago

മലയാളത്തിൽ സത്യപ്രതിജ്ഞ.കൃഷ്ണ.. ​ഗുരുവായൂരപ്പാ, ഭ​ഗവാനേ എന്ന് പറഞ്ഞ് തുടങ്ങി സുരേഷ്ഗോപി

സുരേഷ് ഗോപി സത്യ പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .പാർലമെന്റ് അം​ഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്ക്…

3 hours ago

ധർമജൻ വീണ്ടും വിവാഹിതനായി.പിഷാരടിയൊക്കെ വിളിച്ച് ചീത്ത പറഞ്ഞു. നീ ചത്ത് പോയാല്‍ അവള്‍ക്ക് ഇന്‍ഷൂറന്‍സ് പോലും കിട്ടില്ല എന്ന്.വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ധർമജന്റെ ഒരു വീഡിയോ ആണ്.ഭാര്യ അനൂജയ്ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു ധർമ്മജന്‍ പങ്കുവെച്ചത്. എന്റെ ഭാര്യ…

3 hours ago

ഉണ്ണി മുകുന്ദനെതിരെ അനൂപ് ചന്ദ്രന്‍ പത്രിക നല്‍കിയിരുന്നെങ്കിലും അത് തള്ളിപ്പോയി.മോഹന്‍ലാലിനെതിരെ ആരെങ്കിലും നില്‍ക്കുമോ? അത് വ്യാജ വാർത്ത

മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.ഇടവേള ബാബുവും ബാബു രാജും കൂടിയാണ് ഇത്തവണയും എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. അവർ പറഞ്ഞിട്ടാണ് ഞാന്‍…

4 hours ago

മലയാളികൾ മറക്കില്ല.എന്റെ പേരറിയാതെ എന്നിലെ നടനെ ഇഷ്ടപ്പെടുന്ന ധാരാളം പ്രേക്ഷകരുണ്ട്.കുറിപ്പ് വൈറൽ

മലയാളം സീരിയലിലൂടെ സുപരിചിതമായ നടനാണ് വിഷ്ണു പ്രകാശ്.തന്നെ കുറിച്ചും കുടുംബത്തെ പറ്റിയുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹമെഴുതിയ കുറിപ്പ് വൈറലാവുകയാണ് ഇപ്പോള്‍.'ഈ…

5 hours ago

റോബിൻ ഛര്‍ദ്ദിക്കുന്ന വീഡിയോ പന്ത്രണ്ട് മാസം വരെ എന്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു.എന്തൊക്കെ വന്നാലും റോബിനോടുള്ള ഇഷ്ടം കൂടുകയേയുള്ളൂ… സത്യം കാലം തെളിയിച്ച് കൊണ്ടിരിക്കുന്നു.

മലയാളം ബിഗ്ബോസിൽ റോബിൻ പുറത്തായതോടെ താരത്തിന്റെ ഉറ്റ സുഹൃത്ത് ദിൽഷ പ്രസന്നനാണ് റോബിൻ ആരാധകർ പിന്തുണ നൽകിയത്. അതുകൊണ്ട് തന്നെ…

5 hours ago