മലയാളികൾക്കും സുപരിചിതനായ താരങ്ങളിൽ ഒരാളാണ് വിജയ് ദേവരകൊണ്ട. ഗീതാഗോവിന്ദം എന്ന ഒരൊറ്റ സിനിമയിലൂടെയാണ് ഇദ്ദേഹം കേരളത്തിലും ഇദ്ദേഹത്തിന്റെ സ്വന്തം നാടായ ആന്ധ്രയിലും ആരാധകരെ സ്വന്തമാക്കുന്നത്. എന്നാൽ ഇപ്പോൾ ഇദ്ദേഹത്തിൻറെ ഇറങ്ങുന്ന സിനിമകൾ എല്ലാം തന്നെ പരാജയപ്പെടുകയാണ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയുടെ കളക്ഷൻ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് ഫാമിലി സ്റ്റാർ. ആദ്യദിനം വലിയ ആഘോഷത്തോടെയാണ് ആരാധകർ ചിത്രത്തെ വരവേറ്റത്. എന്നാൽ പിന്നീട് സിനിമയ്ക്ക് മോശം റിപ്പോർട്ടുകൾ ആയിരുന്നു ലഭിച്ചത്. കേരളത്തിലും ചിത്രത്തിലെ പൂർണ്ണ നെഗറ്റീവ് റിവ്യൂ ആയിരുന്നു ലഭിച്ചത്.
ആദ്യദിനം തെലുങ്കിൽ നിന്നും മാത്രം ചിത്രം അഞ്ചര കോടിയാണ് സ്വന്തമാക്കിയത്. തമിഴ്നാട്ടിൽ നിന്നും 20 ലക്ഷവും സ്വന്തമാക്കി. രണ്ടാം ദിനം സിനിമയുടെ ടോട്ടൽ കളക്ഷൻ മൂന്നര കോടി രൂപ മാത്രമായിരുന്നു. മൂന്നാം ദിനം 3 കോടിയും ലഭിച്ചു. ഇതുവരെ ഇന്ത്യയിൽ ഒന്നു മാത്രമായി നേടിയത് 13 കോടി 72 ലക്ഷം രൂപയാണ്. സിനിമയുടെ ആഗോള കളക്ഷൻ 23 കോടി രൂപ മാത്രമാണ്.
കേവലം ഒരാഴ്ച മുൻപ് ഇറങ്ങിയ ഗോഡ്സില്ല, ആടുജീവിതം എന്നീ സിനിമകൾ ഈ ദിവസങ്ങളിലും ഒരുകോടി 50 ലക്ഷത്തിനു മുകളിൽ കളക്ഷൻ നേടുന്നുണ്ട്. ഏപ്രിൽ അഞ്ചാം തീയതിയാണ് ഫാമിലി സ്റ്റാർ തിയേറ്ററുകളിൽ എത്തിയത്. ഇതോടെ കരിയറിലെ തുടർച്ചയായ നാലാമത്തെ പരാജയ ചിത്രം മാർക്ക് ചെയ്തിരിക്കുകയാണ് വിജയ് തേവരകൊണ്ട. ഇതിനുമുമ്പായി റിലീസ് ചെയ്ത ഖുശി, ലൈഗർ, വേൾഡ് ഫേമസ് ലവർ എന്നീ സിനിമകളും ബോക്സ് ഓഫീസിൽ തകർന്നടിയുകയായിരുന്നു.