Film News

രാഹുൽ ഗാന്ധി ദിവസങ്ങൾക്കു മുൻപ് പത്രസമ്മേളനത്തിൽ ആരോപിച്ച അതേ വിഷയം 5 വർഷങ്ങൾക്കു മുൻപ് അഖിൽ മാരാർ ആരോപിക്കുന്നു, അന്ന് കളിയാക്കിയവർ ഇന്ന് അഖിലിനെ അഭിനന്ദിക്കുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. സിനിമാ സംവിധായകൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബിഗ് ബോസ് അഞ്ചാം സീസണിൽ ഇദ്ദേഹം മത്സരാർത്ഥിയായി ഉണ്ടായിരുന്നു. ധാരാളം ആരാധകരെയാണ് ഇദ്ദേഹം അവിടെ നിന്നും സ്വന്തമാക്കിയത് എന്ന് മാത്രമല്ല ഇദ്ദേഹം ആർ സീസണിലെ ടൈറ്റിൽ വിന്നർ കൂടിയായിരുന്നു.

- Advertisement -

സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹം വളരെ സജീവമാണ് എന്ന് മാത്രമല്ല പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ ഇദ്ദേഹം അഭിപ്രായം പറയാറുണ്ട്. ഇപ്പോൾ അഞ്ചു വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹം ചെയ്ത ഒരു വീഡിയോ ആണ് വലിയ രീതിയിൽ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്നത്. 2019 ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ ആയിരുന്നു സംഭവം. എക്സിറ്റ് പോളുകൾ ബിജെപിക്ക് വലിയ രീതിയിലുള്ള വിജയമായിരുന്നു പ്രവചിച്ചത്. എക്സിറ്റ് പോളുകൾ പ്രവചിച്ചതിനെക്കാൾ വലിയ വിജയം ബിജെപി നേടുകയും ചെയ്തു. എന്നാൽ ഈ എക്സിറ്റ് പോളുകൾ എല്ലാം തട്ടിപ്പാണ് എന്നും ഇത് വൻകിട കോർപ്പറേറ്റുകൾ ആണ് നടത്തുന്നത് എന്നുമായിരുന്നു അഖിൽ പറഞ്ഞത്. എക്സിറ്റ് പോളുകൾ ബിജെപിയുടെ വലിയ വിജയം പ്രവചിച്ചതോടെ ഒറ്റദിവസംകൊണ്ട് പതിനായിരക്കണക്കിന് കോടിയുടെ ലാഭമാണ് കോർപ്പറേറ്റ് കമ്പനികൾക്ക് ഉണ്ടായത് എന്നും എന്തുകൊണ്ടാണ് ആരും ഇതിനെക്കുറിച്ച് ചർച്ച ചെയ്യാത്തത് എന്നുമായിരുന്നു അഖിൽ ചോദിച്ചത്.

അതേസമയം 2024 വർഷത്തിൽ സമാനമായ എക്സിറ്റ്പോൾ ഫലങ്ങൾ ആയിരുന്നു വന്നത്. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും ബിജെപിക്ക് വലിയ രീതിയിലുള്ള മുൻതൂക്കം ആയിരുന്നു പ്രവചിച്ചത്. ചില എക്സിറ്റ് പോളുകൾ ബിജെപിക്ക് 400 സീറ്റിൽ അധികം കിട്ടുമെന്നുവരെ പ്രവചിച്ചു. എന്നാൽ ഇതെല്ലാം അസ്ഥാനത്ത് ആക്കി കൊണ്ടായിരുന്നു യഥാർത്ഥത്തിലുള്ള റിസൾട്ട്. ബിജെപിക്ക് കേവലം ഭൂരിപക്ഷം പോലും ലഭിക്കാതെ സാഹചര്യമുണ്ടായി. എൻഡിഎ മുന്നണിക്ക് മൊത്തമായിട്ടാണ് മുന്നൂറിലധികം സീറ്റ് ലഭിച്ചത്. ഈ സാഹചര്യത്തിൽ അഖിൽ മാരാർ അഞ്ചു വർഷങ്ങൾക്കു മുൻപ് ഉന്നയിച്ച അതേ ആരോപണം ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നിരുന്നു.

എക്സിറ്റ് പോളുകൾ എല്ലാം തന്നെ കോർപ്പറേറ്റുകൾ ഉണ്ടാക്കി വിടുന്നതാണ് എന്നാണ് രാഹുൽ ഗാന്ധി ഒരു പത്രസമ്മേളനത്തിൽ ആരോപിച്ചത്. സ്റ്റോക്ക് മാർക്കറ്റ് മാനിപുലേഷൻ ആണ് നടന്നിരിക്കുന്നത് എന്നും കോടികളുടെ അഴിമതിയാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത് എന്നും ആണ് രാഹുൽ ഗാന്ധി പറഞ്ഞത്. അതേസമയം അഞ്ചു വർഷങ്ങൾക്ക് മുൻപ് അഖിൽ മാരാർ ഈ വിഷയം സംസാരിച്ചപ്പോൾ നിനക്ക് ഈ വിഷയം സംസാരിക്കാൻ എന്ത് യോഗ്യതയുണ്ട് നിനക്ക് ഇതിനെക്കുറിച്ച് എന്ത് അറിയാം എന്നൊക്കെയായിരുന്നു പ്രതികരണങ്ങൾ. എന്നാൽ ഇതേ വിഷയം അഞ്ചു വർഷങ്ങൾക്കു ശേഷം രാജ്യം മുഴുവൻ ചർച്ച ചെയ്യുകയാണ് എന്ന് മാത്രമല്ല രാഹുൽ ഗാന്ധിയെ പോലെ ഭാവി പ്രധാന മന്ത്രി ആവാൻ വരെ സാധ്യതയുള്ള വ്യക്തിയും ഇതിനെ കുറിച്ചാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്.

Athul

Recent Posts

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

10 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

10 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

10 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

11 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

11 hours ago

ഭർത്താവിൻ്റെ അഭിമാനകരമായ നേട്ടം പങ്കുവെച്ചു, അഭിനന്ദന പ്രവാഹവുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…

12 hours ago