Film News

നെയ്യാറ്റിൻകര ഗോപൻ നാളെ തീയേറ്ററിലേക്ക്, ആറാട്ട് നിർബന്ധമായും കണ്ടിരിക്കാൻ 5 കാരണങ്ങൾ ഇതാ

മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാട്ട്. ഏറെ നാളത്തെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ നാളെയാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. വലിയ പ്രതീക്ഷകളാണ് മോഹൻലാൽ ആരാധകർക്ക് മാത്രമല്ല സാധാരണ സിനിമാ പ്രേക്ഷകർക്കും ഉള്ളത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രം നിർബന്ധമായും കണ്ടിരിക്കാൻ അഞ്ചു കാരണങ്ങൾ ഇതാ:

- Advertisement -

1. കാലങ്ങൾക്ക് ശേഷം ഒരു പക്കാ മാസ്സ് മസാല ചിത്രം : കഴിഞ്ഞ കുറെ വർഷങ്ങൾ കൊണ്ട് മലയാള സിനിമ ഒരുപാട് മാറിപ്പോയി. എല്ലാ മാറ്റങ്ങളും നല്ലതിന് തന്നെ ആയിരുന്നു. മലയാള സിനിമയ്ക്ക് ദേശീയ തലത്തിൽ വലിയ അംഗീകാരങ്ങൾ തന്നെയായിരുന്നു ലഭിച്ചത്. എന്നാൽ അതേസമയം മലയാളി സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തിരുന്നത് പക്കാ കൊമേഴ്സ്യൽ ചിത്രങ്ങൾ ആയിരുന്നു. തിയേറ്ററുകളിൽ കയറി അടിച്ചുപൊളിച്ച് ഒരു സിനിമ കണ്ട കാലം മലയാളികൾ മറന്നു തുടങ്ങുകയായിരുന്നു. അതിനൊപ്പം തന്നെ കൊവിഡ് സാഹചര്യങ്ങൾ സൃഷ്ടിച്ച പരിമിതികൾ മറ്റൊരു വശത്തും. അതുകൊണ്ടുതന്നെ ആറാട്ടിനെ ഒരു ഉത്സവമാക്കി കൊണ്ടാടുവാൻ ആഗ്രഹിക്കുന്നവരാണ് മലയാളി പ്രേക്ഷകർ എല്ലാം തന്നെ.

2. മോഹൻലാൽ എന്ന ബ്രാൻഡ് : മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ എന്നല്ല മലയാളത്തിലെ ഏറ്റവും വലിയ ബ്രാൻഡ് എന്നുവേണം ലാലേട്ടനെ വിശേഷിപ്പിക്കുവാൻ. അക്ഷരാർത്ഥത്തിൽ ഒരു ക്ലൗഡ് പുള്ളർ ആളാണ് അദ്ദേഹം. ആളുകളെ തിയേറ്ററിലേക്ക് എത്തിക്കുവാനും കൻസിസ്റ്റൻ്റ് ആയി നിലനിർത്തുവാനും ഇദ്ദേഹത്തിന് ഉള്ള വൈദഗ്ധ്യം നമ്മൾ പലതവണ കണ്ടതാണ്. അതുകൊണ്ടുതന്നെ ആറാട്ടിന് പോസിറ്റീവ് റിവ്യൂ കൂടി ലഭിച്ചു കഴിഞ്ഞാൽ പിന്നെ നമ്മൾ കാണുവാൻ പോകുന്നത് അക്ഷരാർത്ഥത്തിൽ തീയേറ്ററിൽ മോഹൻലാലിൻ്റെ ‘ആറാട്ട്’ തന്നെയായിരിക്കും.

3. ബി. ഉണ്ണികൃഷണൻ്റെ സംവിധാനം : മലയാളിക്ക് എന്നും മികച്ച സിനിമകൾ സംഭാവന ചെയ്തിട്ടുള്ള സംവിധായകനാണ് ബി ഉണ്ണികൃഷ്ണൻ. നിരവധി പ്രൊമോഷൻ ചിത്രങ്ങൾ ആണ് ഇദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. മോഹൻലാലുമൊത്ത് ബി. ഉണ്ണികൃഷ്ണൻ ഒന്നിച്ചപ്പോൾ എല്ലാം തന്നെ മലയാളികൾക്ക് ലഭിച്ചത് ഒരിക്കലും മറക്കാനാവാത്ത സിനിമകളായിരുന്നു. മാടമ്പി എന്ന സിനിമയിലായിരുന്നു ഇവർ ആദ്യമായി ഒന്നിച്ചത്. അതിനുശേഷം ഗ്രാൻഡ് മാസ്റ്റർ എന്ന ചിത്രത്തിലും വില്ലൻ എന്ന ചിത്രത്തിലും ഇവർ ഒരുമിച്ചു പ്രവർത്തിച്ചു. ഈ മൂന്ന് ചിത്രങ്ങളും തീയറ്ററുകളിൽ ഗംഭീര വിജയങ്ങളായിരുന്നു. അതുകൊണ്ടുതന്നെ ഇവർ നാലാം തവണയും ഒന്നിച്ച് എത്തുമ്പോൾ പ്രേക്ഷകരുടെ ആവേശവും പ്രതീക്ഷകളും വാനോളം ആണ്.

4. ഉദയകൃഷ്ണൻ്റെ എഴുത്ത് : മലയാളത്തിലെ ഏറ്റവും മികച്ച കൊമേഴ്സ്യൽ എഴുത്തുകാർ ആയിരുന്നു ഉദയകൃഷ്ണ – സിബി കെ തോമസ് കൂട്ടുകെട്ട്. എന്നാൽ ഇവർ മോഹൻലാലിന് വേണ്ടി അധികം തിരക്കഥകൾ എഴുതിയിട്ടില്ലായിരുന്നു. ട്വൻറി 20, ക്രിസ്ത്യൻ ബ്രദേഴ്സ് എന്നിങ്ങനെ രണ്ടു സിനിമകളിൽ മാത്രമാണ് ഇവർ ഒരുമിച്ച് പ്രവർത്തിച്ചത്. പിന്നീട് ഉദയകൃഷ്ണ ആദ്യമായി എഴുതിയ സ്വതന്ത്ര തിരക്കഥ ആയിരുന്നു പുലിമുരുകൻ. മലയാളത്തിലെ ആദ്യത്തെ 100 കോടി, 150 കോടി കളക്ഷൻ നേടുന്ന ചിത്രം കൂടിയായി മാറി ഇത്. ആറു വർഷങ്ങൾക്ക് ശേഷമാണ് ഒരു ഉദയകൃഷ്ണ തിരക്കഥയിൽ മോഹൻലാൽ വീണ്ടും അവതരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ചിത്രം ബോക്സ് ഓഫീസിൽ മായാജാലം തീർക്കും എന്നത് തീർച്ചയാണ്.

5. കെജിഎഫ് വില്ലൻ്റെ കട്ട വില്ലനിസം : കെജിഎഫ് എന്ന സിനിമയിൽ വില്ലനായി എത്തിയ രാമചന്ദ്ര രാജു ആണ് ഈ സിനിമയിലും വില്ലനായി എത്തുന്നത്. ഇദ്ദേഹത്തിൻറെ ആദ്യത്തെ സിനിമയാണ് കെജിഎഫ് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്നതാണ് സത്യം. അത്രയും ഗംഭീര പെർഫോമൻസ് ആയിരുന്നു ഇദ്ദേഹം ആദ്യ സിനിമയിൽ തന്നെ കാഴ്ചവച്ചത്. ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച വില്ലൻമാരിൽ ഒരാൾ ആയി ഗരുഡ പേരെടുത്തു കഴിഞ്ഞു. അതുകൊണ്ടുതന്നെ മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർതാരത്തിൻ്റെ വില്ലനായി രാമചന്ദ്രൻ രാജു എത്തുന്നു എന്നറിയുമ്പോൾ തന്നെ ഇരുവരും തമ്മിൽ കിടിലൻ ഫേസ്-ഓഫ് സീനുകളാണ് മലയാളികൾ പ്രതീക്ഷിക്കുന്നത്. ഒപ്പം നല്ല കട്ടക്ക് കട്ടക്ക് നിൽക്കുന്ന ഫൈറ്റ് സീനുകളും. എന്തായാലും അത് ചിത്രത്തിൽ ഉണ്ടാകുമെന്ന് 100% ഉറപ്പാണ്.

Athul

Recent Posts

റംസാന്റെ കൂടെ കൂടിയേ പിന്നേ ദിൽഷയ്ക്ക് ഒരുപാട് മാറ്റം വന്നു.ഇത് റംസാന്റെ മിടുക്കാണ്.

ബി​ഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…

41 seconds ago

ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ… എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസിൽ.വൈറൽ ആയി ചിത്രങ്ങൾ

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…

2 hours ago

ദയവ് ചെയ്ത് പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റു..74 വയസുള്ള എന്റെ അമ്മയെ വെറുതെ വിടൂ; നിങ്ങള്‍ക്ക് അത്രയും മനസാക്ഷിയില്ലേ?

മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…

2 hours ago

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

13 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

13 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

14 hours ago