Film News

കാവ്യാ മാധവൻ്റെ കടയിൽ തീപിടിത്തം ഉണ്ടായത് എങ്ങനെ എന്ന് അറിയുമോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഇതാ

വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത കേട്ടു കൊണ്ട് ആയിരുന്നു മലയാളികൾ ഇന്ന് രാവിലെ എഴുന്നേറ്റത്. കാവ്യാ മാധവൻറെ ഉടമസ്ഥതയിലുള്ള തുണിക്കടയിൽ തീപിടുത്തം എന്ന വാർത്തയായിരുന്നു മലയാളികളെ ഇന്ന് രാവിലെ വരവേറ്റത്. കൊച്ചി ഇടപ്പള്ളിയിൽ ആണ് ഈ തുണിക്കട ഉള്ളത്. ലക്ഷ്യ എന്നാണ് ഈ തുണിക്കടയുടെ പേര്. വാർത്ത കേട്ടത് മുതൽ ഞെട്ടലിൽ ആയിരുന്നു മലയാളികൾ.

- Advertisement -

അതേസമയം നിരവധി അഭ്യൂഹങ്ങൾ ആയിരുന്നു പുറത്തുവന്നത്. അവസരം മുതലെടുത്ത് ഒരു വിഭാഗം കാവ്യ വിരോധികൾ പലതരത്തിലുള്ള കഥകളാണ് പടച്ചു വിട്ടത്. ഇൻഷൂറൻസ് ക്ലെയിം ലഭിക്കുന്നതിനുവേണ്ടി ഇവർതന്നെ മനപ്പൂർവ്വം തീപിടുത്തം നടത്തിയത് ആയിരിക്കും എന്നൊക്കെ ആയിരുന്നു ഒരു വിഭാഗം ആളുകൾ പറഞ്ഞു പരത്തിയത്. അതേസമയം കാവ്യ ഇരിക്കുന്നിടം മുടിയും തുടങ്ങി അത്യന്തം സ്ത്രീവിരുദ്ധമായ പ്രസ്താവനകളായിരുന്നു പലരും നടത്തിയത്. എന്നാൽ ഇപ്പോൾ തീപിടുത്തത്തിന് കാരണമായ യഥാർത്ഥ കാരണം പുറത്തുവന്നിരിക്കുകയാണ്. ഇതോടെ ആദ്യം വിമർശനമുന്നയിച്ചവർ എല്ലാം കണ്ടം വഴി ഓടുകയാണ് ഇപ്പോൾ.

നിരവധി തയ്യൽ മെഷീനുകൾ ആയിരുന്നു കത്തിനശിച്ചത്. ഇതിനു പുറമേ നിരവധി തുണികളും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് ആയിരിക്കുമെന്ന് ആയിരുന്നു ആദ്യം നിഗമനം. വിവരമറിഞ്ഞ് മാധ്യമങ്ങൾ ഓടിയെത്തിയെങ്കിലും ആദ്യം അവരെ അങ്ങോട്ട് അകത്തേക്ക് കയറി വിട്ടില്ല. എന്നാൽ പിന്നീട് ഇവർ അകത്തുകയറി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ് എന്നാണ് റിപ്പോർട്ടുകൾ.

ഗ്രാൻഡ് മാളിലെ മൂന്നാം നിലയിൽ ആയിരുന്നു ഈ തുണിക്കട ഉണ്ടായിരുന്നത്. സ്റ്റിച്ചിംഗ് യൂണിറ്റ് ആയിരുന്നു ഇവിടെ പ്രവർത്തിച്ചിരുന്നത്. പുലർച്ചെ നാല് മണിയോടെ ആണ് വലിയ രീതിയിൽ പുക ഉയർന്നതായി സെക്യൂരിറ്റി ജീവനക്കാർ കണ്ടത്. തുടർന്ന് വാതിൽ ബ്രേക്ക് ചെയ്തു അകത്തുകടക്കാൻ ശ്രമിച്ചു എങ്കിലും വലിയ രീതിയിൽ പുക ഉണ്ടാവുകയായിരുന്നു അവിടെ. ഓഫ് ചെയ്യാതെ വച്ച അയൺ ബോക്സ് കത്തിയത് തീപിടുത്തത്തിന് കാരണമായി എന്നാണ് നിഗമനം.

Athul

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

5 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

5 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

6 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

6 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

6 hours ago