Film News

ഹൊറർ സിനിമകൾ കണ്ടു പേടിച്ചിട്ടില്ല, പേടിച്ചത് ചിത്രം സിനിമയിലെ ആ രംഗം കണ്ടിട്ടാണ് – കുട്ടിക്കാല ഓർമ്മകൾ ഓർത്തെടുത്ത് കല്യാണി പ്രിയദർശൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. ഹലോ എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം അരങ്ങേറുന്നത്. ഇതിനുശേഷമായിരുന്നു താരം മലയാള സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു താരം അരങ്ങേറ്റം നടത്തുന്നത്. പ്രിയദർശന്റെ മകൾ എന്ന ലേബലിൽ ആയിരുന്നു താരം ആദ്യം അറിയപ്പെട്ടത്. എന്നാൽ ഇന്ന് ഹൃദയം ഉൾപ്പെടെയുള്ള സിനിമകളിലൂടെ താരം മലയാള സിനിമയിൽ സ്വന്തമായി ഒരു അഡ്രസ് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ധാരാളം ആരാധകരെയാണ് താരം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയെടുത്തത്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ തല്ലു മാല എന്ന സിനിമയിലും താരം നായികയായി എത്തിയിരുന്നു.

- Advertisement -

തനിക്ക് ഹൊറർ സിനിമകൾ ഇഷ്ടമല്ല എന്നാണ് കല്യാണി പറയുന്നത്. അലോസരപ്പെടുത്തുന്ന ശബ്ദങ്ങൾ ആയിരിക്കും അത്തരം ചിത്രങ്ങളിൽ ഉണ്ടാവുക എന്നാണ് താരം പറയുന്നത്. അതേസമയം ഹൊറർ സിനിമകൾ കണ്ടു പേടിച്ചിട്ടില്ല എന്നും മറിച്ച് മലയാളത്തിലെ മറ്റൊരു ചിത്രം കണ്ടിട്ടാണ് താൻ പേടിച്ചത് എന്നുമാണ് കല്യാണി ഇപ്പോൾ പറയുന്നത്.

പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത ചിത്രം എന്ന സിനിമ കണ്ടിട്ടാണ് കല്യാണി ഏറ്റവും കൂടുതൽ പേടിച്ചത്. ചെറുപ്പത്തിൽ തന്നെ നോക്കിയിരുന്ന വ്യക്തി ഈ സിനിമ കാണുകയായിരുന്നു. അവരുടെ ഒപ്പം കല്യാണിയും കൂടി. സിനിമയിൽ ഇവരുടെ അമ്മ ലിസി മരിക്കുന്നതായി കാണിക്കുന്നുണ്ട്. കുട്ടിയായിരുന്നതുകൊണ്ട് കല്യാണി ഇതു കണ്ട് വല്ലാതെ പേടിച്ചു. ചോര ഒക്കെ ഉണ്ടായിരുന്നു അതിൽ.

ഇതുകൂടാതെ മോഹൻലാൽ തനിക്ക് വളരെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു എന്നുമാണ് താരം പറയുന്നത്. എപ്പോൾ കണ്ടാലും മോഹൻലാലിനെ കെട്ടിപ്പിടിക്കുമായിരുന്നു. എന്നാൽ പിന്നീട് അതിനൊക്കെ പേടിയായി. സ്വഭാവത്തിലുള്ള മാറ്റം കണ്ടപ്പോൾ തനിക്ക് എന്തോ പേടി തട്ടിയിട്ടുണ്ട് എന്ന് വീട്ടുകാർക്ക് മനസ്സിലായി. പിന്നീടാണ് അച്ഛൻ പ്രിയദർശൻ കല്യാണിയെ ഒരു ഹിന്ദി സിനിമയുടെ ലൊക്കേഷനിൽ കൊണ്ടുപോയി ജാക്കി ശ്രോഫ് എന്ന നടന്റെ മുകളിൽ ഫേക്ക് ബ്ലഡ് സ്പ്രേ ചെയ്തു കാണിച്ചു കൊടുക്കുന്നത്. ഇതോടെയാണ് തനിക്ക് പേടി മാറിയത് എന്നാണ് കല്യാണി പറയുന്നത്.

Athul

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

4 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

4 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

15 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

16 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

16 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

18 hours ago