മെഗാസ്റ്റാര്‍ മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഒന്നിച്ചെത്തുന്ന ചിത്രം ‘പുഴു’വിന് ചിങ്ങം ഒന്നിന് തുടക്കമിട്ടു. നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ എറണാകുളം ചോയിസ് സ് കൂളില് വെച്ച് നടന്നു. ഇതിന്റെ ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്.
അതേസമയം ഇത്തവണയും സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. പൂജ ചടങ്ങില്‍ പങ്കെടുത്ത മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നത്. മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന് തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരന്പ്, ധനുഷ് ചിത്രം കര്ണ്ണന്, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.
റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റര്‍ – ദീപു ജോസഫ്, സംഗീതം – ജേക്സ് ബിജോയ്, പ്രൊജക്ട് ഡിസൈനര്‍- എന്‍.എം ബാദുഷ, വിഷ്ണു ഗോവിന്ദും , ശ്രീശങ്കറും ചേര്‍ന്നാണ് സൗണ്ട് നിര്‍വ്വഹിച്ചിരിക്കുന്നത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രശാന്ത് നാരായണന്, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ ചന്ദ്രനും & എസ്. ജോര്‍ജ്ജും ചേര്‍ന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന്, പി.ആര്.ഒ- പി.ശിവപ്രസാദ്. എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…
മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…
ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…
ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…