Film News

ആ നടിയുടെ ഒപ്പം അഭിനയിക്കുവാൻ താല്പര്യമുണ്ട്, അവർക്ക് മെസ്സേജ് ഒക്കെ അയച്ചിട്ടുണ്ട് – കുഞ്ചാക്കോ ബോബൻ പറയുന്നത് കേട്ടോ? അത് അതിമോഹം അല്ലേ ചാക്കോച്ചാ എന്ന് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഫാസിൽ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് കുഞ്ചാക്കോ ബോബൻ സിനിമയിൽ അരങ്ങേറുന്നത്. ചിത്രം വലിയ ഒരു വിജയം ആയിരുന്നു എന്നു മാത്രമല്ല ഇൻഡസ്ട്രി ഹിറ്റ് എന്ന സ്റ്റാറ്റസ് നേടുകയും ചെയ്തു. ആദ്യത്തെ സിനിമ തന്നെ ഇൻഡസ്ട്രി ഹിറ്റാക്കി മാറ്റിയ അപൂർവ്വം താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ.

- Advertisement -

അതേസമയം പിന്നീട് മലയാളത്തിലെ ചോക്ലേറ്റ് ഹീറോ എന്നായിരുന്നു താരം അറിയപ്പെട്ടിരുന്നത്. റൊമാൻസിന് പ്രാധാന്യം നൽകി ഒരുക്കിയ നിരവധി സിനിമകളിൽ താരം നായകനായി അഭിനയിച്ചു. എന്നാൽ ഇന്ന് ആ ഇമേജ് ബ്രേക്ക് ചെയ്യുവാനുള്ള പരിശ്രമത്തിലാണ് കുഞ്ചാക്കോ ബോബൻ. ചെയ്യുന്ന വേഷങ്ങളെല്ലാം തന്നെ ഒന്നിനൊന്നു മെച്ചമാണ് എന്ന് പറയാം. ഇപ്പോൾ രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ന്നാ താൻ കേസ് കൊട് എന്ന സിനിമയിലാണ് താരം അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. തന്റെ സിനിമ കരിയറിലെ വളരെ വ്യത്യസ്തമായ ഒരു സിനിമയും കഥാപാത്രവും ആണ് ഇത് എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.

അതേസമയം മലയാളത്തിലെ മുന്നിലെ നടിമാരുടെ ഒപ്പം എല്ലാം തന്നെ കുഞ്ചാക്കോ ബോബൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ തന്റെ ഇഷ്ടം നടി വിദ്യാബാലൻ ആണ് എന്നും അവരുടെ ഒപ്പം വർക്ക് ചെയ്യുവാൻ ആഗ്രഹമുണ്ട് എന്നുമാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. അവർക്ക് മെസ്സേജ് ഒക്കെ അയച്ചിട്ടുണ്ട് എന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു. ഇതുവരെ ഉറുമി എന്ന ഒരു മലയാളം സിനിമയിൽ മാത്രമാണ് വിദ്യാബാലൻ അഭിനയിച്ചിട്ടുള്ളത്. ഇതുകൂടാതെ കമൽ സംവിധാനം ചെയ്ത ആമി എന്ന സിനിമയിൽ ആദ്യമായി കാസ്റ്റ് ചെയ്തത് വിദ്യാബാലനെ ആയിരുന്നു എങ്കിലും പിന്നീട് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് മഞ്ജു വാര്യർ ആയിരുന്നു.

ഇതുകൂടാതെ അൻവർ റഷീദ് എന്ന സംവിധായകനൊപ്പം പ്രവർത്തിക്കാൻ താല്പര്യമുണ്ട് എന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു. കേരള കഫെ എന്ന സിനിമയിലെ ബ്രിഡ്ജ് എന്ന ഷോർട്ട് ഫിലിം വളരെ മികച്ച രീതിയിലാണ് അൻവർ എടുത്തിരിക്കുന്നത് എന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു. ഹരികൃഷ്ണൻസ് എന്ന സിനിമയിൽ ജൂഹി ചൗളയുടെ ഒപ്പം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അവർ വളരെ കൂൾ ആയിട്ടുള്ള ഒരു വ്യക്തിയാണ് എന്നും വർഷങ്ങൾക്കുശേഷം അവരെ കണ്ടപ്പോൾ വീണ്ടും സൗഹൃദം പുതുക്കുവാൻ സാധിച്ചു എന്നുമാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. അതേസമയം കുഞ്ചാക്കോ ബോബൻ സിനിമയിൽ അരങ്ങേറിയ നായികമാരിൽ ഒരാളാണ് അസിൻ. പിന്നീട് ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറുകയും ചെയ്തു. ഇവരുമായി ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട് എന്നും വല്ലപ്പോഴും എറണാകുളത്ത് വന്നാൽ കാണാറുണ്ട് എന്നൊക്കെയാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.

Athul

Share
Published by
Athul

Recent Posts

കെജിഎഫ് സിനിമയിലെ നടിയെ നടുറോട്ടിൽ പരസ്യമായി കയ്യേറ്റം ചെയ്തു നാട്ടുകാർ, ആദ്യം നടിയെ പിന്തുണച്ചു എങ്കിലും കാര്യമറിഞ്ഞപ്പോൾ ഇവൾക്ക് ഇത്രയും കിട്ടിയാൽ പോരാ എന്ന നിലപാടിലേക്ക് പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് രവീണ ടണ്ഠൻ. ഇവരെ ഇപ്പോൾ നാട്ടുകാർ തെരുവിൽ കയ്യേറ്റം ചെയ്തിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവന്നു…

50 mins ago

ഹൗസിൽ പണപ്പെട്ടിക്കായി അടിയാണ്. ജാസ്മിൻ ചേച്ചി സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം സംസാരിക്കാൻ വരും;നന്ദന

കഴിഞ്ഞ ദിവസം ബിഗ്ബോസിൽ നിന്നും നന്ദന ആയിരുന്നു പുറത്ത് പോയത്.നന്ദന പുറത്തായെന്ന വിവരം അടുത്ത സുഹൃത്തുക്കളായ സായ്, സിജോ, അഭിഷേക്…

7 hours ago

ഗബ്രി പോയ വേദനയില്‍ നിന്നും ഞാന്‍ മുഴുവനായി റിക്കവറായിട്ടില്ല.അവൻ പോയതോടെ ഞാന്‍ വീണു;ജാസ്മിൻ

എവിക്ഷന്‍ പ്രക്രിയക്ക് മുന്‍പ് ബിഗ് ബോസിലെ ഒരോ താരങ്ങളോടും കരിയർ ഗ്രാഫ് വരച്ച് അത് അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ നിർദേശിച്ചിരുന്നു. ഇതേ…

8 hours ago

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

19 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

19 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

20 hours ago