മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് അനുപമ പരമേശ്വരൻ. ഇവരുടെ ഈ വർഷത്തെ ഏറ്റവും വലിയ സിനിമ ആണ് ടില്ലു സ്ക്വയർ. ഈ സിനിമ ഇതിനോടകം 100 കോടി കളക്ഷൻ നേടിക്കഴിഞ്ഞു. സിദ്ധു ജോന്നലഘട ആണ് സിനിമയിലെ നായകനായി എത്തുന്നത്. അതേസമയം ഈ സിനിമയുടെ വിജയാഘോഷ പരിപാടി കഴിഞ്ഞദിവസം നടത്തിയിരുന്നു. ഇതിൽ അനുപമ ഫാൻസിനെ ചിലന്തി ആർ ആരാധകർ അപമാനിച്ചു എന്നാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്.
താൻ സംസാരിക്കണോ വേണ്ടയോ എന്നായിരുന്നു അനുപമ മൈക്കിലൂടെ ചോദിച്ചത്. അപ്പോൾ വേണ്ട എന്നായിരുന്നു സദസ്സിൽ നിന്നും ഉയർന്ന ഉത്തരം. തങ്ങൾ ജൂനിയർ എൻടിആറിനെ കേൾക്കാൻ വന്നതാണ് എന്നും ഇറങ്ങി പോകണം നടി എന്നുമായിരുന്നു ഇവർ വിളിച്ചു പറഞ്ഞത്. അവതാരിക രംഗം ശാന്തമാക്കുവാൻ ഇടപെട്ടു എങ്കിലും ആരും കേട്ടില്ല. ഒടുക്കം സിനിമയുടെ അണിയറ പ്രവർത്തകർക്കും ജൂനിയർ എൻടിആറിനും നന്ദി പറഞ്ഞ് അനുപമ പെട്ടെന്ന് തന്നെ മൈക്ക് കൈമാറുകയായിരുന്നു.
അതേസമയം ബോധവും വെളിവും ഇല്ലാത്തവർ ആണ് തെലുങ്ക് സിനിമ താരങ്ങളുടെ ആരാധകർ എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന സംഭവമായി ഇത് മാറിയെന്നാണ് പ്രേക്ഷകർ പറയുന്നത്. ഒട്ടും മാന്യത ഇല്ലാതെ പെരുമാറ്റം ആണ് ജൂനിയർ എൻടിആർ ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. അതേസമയം ജൂനിയർ എൻടിആറിനെ പോലെ ഒരു വലിയ ആരാധക വൃന്ദം ഉള്ള താരം വരുമ്പോൾ ആരാധകർ അദ്ദേഹത്തിൻറെ ശബ്ദത്തിനുവേണ്ടി കാതോർക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല എന്നു പറഞ്ഞ് നിരവധി എംടിആർ ആരാധകർ ആണ് ഈ സംഭവത്തെ വിലകുറച്ചു കാണുന്നത്.
അതേസമയം 2022 വർഷത്തിൽ പുറത്തിറങ്ങിയ ഡിജെ ടില്ലു എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇത്. അതിഗംഭീര റിപ്പോർട്ടുകൾ ആണ് സിനിമയ്ക്ക് ആദ്യദിനം മുതൽ തന്നെ ലഭിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് അനുപമ ഒരു ഗ്ലാമർ റോളിൽ എത്തുന്നത് എന്ന് പ്രത്യേകം ഈ സിനിമയ്ക്ക് ഉണ്ട്.