മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രകാശ് രാജ്. അന്യഭാഷ സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. വില്ലൻ വേഷങ്ങളാണ് ഇദ്ദേഹം കൂടുതൽ അവതരിപ്പിച്ചിട്ടുള്ളത്. അൻവർ ഉൾപ്പെടെയുള്ള മലയാളം സിനിമകളിലും ഇദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ രാഷ്ട്രീയത്തിലും ഇദ്ദേഹം വളരെ സജീവമാണ്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം മത്സരിച്ചിരുന്നു എങ്കിലും പരാജയപ്പെടുകയായിരുന്നു. കർണാടകയിൽ നിന്നുമാണ് ഇദ്ദേഹം മത്സരിച്ചത്. ബിജെപി സ്ഥാനാർത്ഥിയോട് ആയിരുന്നു ഇദ്ദേഹം പരാജയപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ ബിജെപി വിമർശകരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ കേരളത്തിൽ നടക്കുന്ന സാംസ്കാരിക പരിപാടികളിൽ എല്ലാം തന്നെ ഇദ്ദേഹം അതിഥിയായി എത്താറുണ്ട്.
അതേ സമയം പ്രകാശരാജ് ബിജെപിയിലേക്ക് എന്ന ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്. ഇന്ന് മൂന്നു മണിക്ക് പ്രകാശരാജ് ബിജെപി അംഗത്വം എടുക്കും എന്നാണ് ഒരു എക്സ് അക്കൗണ്ട് പോസ്റ്റ് ചെയ്തത്. ഇതിനു മറുപടിയുമായി പ്രകാശ് രാജ് തന്നെ രംഗത്തെത്തുക. “അവർ ആത്മാർത്ഥമായി ശ്രമിച്ചു. പക്ഷേ എന്നെ വാങ്ങാൻ മാത്രം പണം അവരുടെ കയ്യിൽ ഉണ്ടെന്ന് കരുതുന്നില്ല. നിങ്ങൾ എന്തു കരുതുന്നു ഫ്രണ്ട്സ്?” – ഇതായിരുന്നു സമൂഹമാധ്യമമായ എക്സില് ഇദ്ദേഹം കുറിച്ചത്.
അതേസമയം സംഭവം സത്യമാണ് എന്ന് വലിയൊരു വിഭാഗം ആളുകളും വിശ്വസിച്ചു എന്നതാണ് സത്യം. കാരണം ഇതിനേക്കാൾ വലിയ മോദി വിമർശകർ അടുത്തിടെ ബിജെപിയിൽ ചേർന്ന വാർത്ത നമ്മൾ വളരെ ഞെട്ടലോടെ കേട്ടത് ആയിരുന്നു. അതുകൊണ്ടുതന്നെ ഈ വാർത്ത യഥാർത്ഥമാണെങ്കിൽ പോലും അതിൽ വലിയ അത്ഭുതം ഒന്നുമില്ല എന്നാണ് ഇപ്പോൾ ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
I guess they tried 😂😂😂 must have realised they were not rich enough (ideologically) to buy me.. 😝😝😝.. what do you think friends #justasking pic.twitter.com/CCwz5J6pOU
— Prakash Raj (@prakashraaj) April 4, 2024