മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സംയുക്ത. സംയുക്ത മേനോൻ എന്നായിരുന്നു ഇവരുടെ യഥാർത്ഥ പേര്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇവർ പേരിൽ നിന്നും മേനോൻ എന്ന ജാതി എടുത്തു കളഞ്ഞത്. നിരവധി ആളുകൾ ആയിരുന്നു ഇതിന്റെ പേരിൽ ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാൽ ജാതിവാല് കളഞ്ഞത് കൊണ്ട് മാത്രം ജാതി നൽകുന്ന പ്രിവിലേജ് പോവില്ല എന്നാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്.
മലയാളം സിനിമകളിലൂടെയാണ് ഇവർ കരിയർ ആരംഭിച്ചത് എങ്കിലും ഇപ്പോൾ കൂടുതൽ തമിഴിലും തെലുങ്കിലും ആണ് താരം സജീവമായി പ്രവർത്തിക്കുന്നത്. ഇപ്പോൾ ഇന്ത്യഗ്ലിട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ പ്രളയത്തെക്കുറിച്ചും വിവാഹ സങ്കൽപങ്ങളെ കുറിച്ചും ആണ് താരം ഈ പരിപാടിയിൽ തുറന്നു പറഞ്ഞത്.
“സ്കൂൾ കാലഘട്ടം മുതൽ പത്താം ക്ലാസ് വരെ ഒരു പ്രണയവും ഉണ്ടായിരുന്നില്ല. കൂടെ ഉണ്ടായിരുന്നവർ എല്ലാം തന്നെ നല്ല സുഹൃത്തുക്കൾ ആയിരുന്നു. പിന്നീട് ആയിരുന്നു സ്കൂൾ മാറിയത്. ആ സമയത്ത് ഒരുപാട് ലവ് ലെറ്ററുകൾ ഒക്കെ കിട്ടിയിട്ടുണ്ട്. ഭർത്താവായി വരുന്ന ആൾക്ക് ദയ വേണം. എന്നോട് മാത്രമല്ല എല്ലാവരോടും വളരെ ദയയോടെ പെരുമാറുന്ന ആളായിരിക്കണം. അങ്ങനെയുള്ള ആളാണെങ്കിൽ തീർച്ചയായും ഇമ്പ്രസ് ആവും” – സംയുക്ത പറയുന്നു.
“വല്ല അറിവുള്ള ആളായിരിക്കണം. ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെപ്പറ്റി അവബോധം ഉണ്ടായിരിക്കണം. ഞങ്ങൾ രണ്ടുപേരും ഈക്വൽ ആണ് എന്ന ഫീൽ എനിക്ക് എപ്പോഴും ഉണ്ടാവണം. എനിക്ക് വേണ്ടത് ഒരു പാർട്ണർഷിപ്പ് ആണ്. എന്തു പ്രശ്നം ഉണ്ടെങ്കിലും കൂടെയുണ്ടാകുന്ന തരത്തിലുള്ള സപ്പോർട്ട് ആണ് വേണ്ടത്. പരസ്പര പിന്തുണ എപ്പോഴും ഉണ്ടാവണം. പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കണം. എന്നെ നന്നായി നോക്കണം എന്നൊന്നും ഞാൻ പറയില്ല കാരണം എനിക്ക് എന്നെ നോക്കാൻ അറിയാം. എൻറെ പ്രശ്നങ്ങൾ ഞാൻ തന്നെ തീർക്കും. ഞാനൊരു കമ്പനി ആണ് ആഗ്രഹിക്കുന്നത്. എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ ഞാൻ അത് പരിഹരിക്കും എന്ന് മറ്റുള്ളവരോട് പറയുന്ന ഒരു സുഹൃത്ത് ആയിരിക്കണം ഭർത്താവ് ആയി വരേണ്ടത്” – സംയുക്ത കൂട്ടിച്ചേർത്തു.