മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോൾ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ഇതിൻറെ ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സ്വീകാര്യത ആണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം ചടങ്ങിൽ വധു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തിളങ്ങിയത് രേഷ്മ ആണ് എന്നാണ് ആരാധകർ പറയുന്നത്. സുമിത്രയുടെ ഇളയ മകനാണ് പ്രതീഷ്. പ്രതീഷിന്റെ ഭാര്യ ആയിട്ടാണ് രേഷ്മ അഭിനയിക്കുന്നത്. ശ്രീലക്ഷ്മിയുടെ ഒപ്പം ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ രേഷ്മ നടത്തിയിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും എല്ലാം ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.
അതേസമയം വിവാഹത്തെക്കുറിച്ച് രേഷ്മയുടെ വാക്കുകൾ ഇപ്പോൾ കുടുംബവിളക്ക് ആരാധകർക്ക് വലിയ സങ്കടവും ആയിരിക്കുകയാണ്. സീരിയൽ താൻ പൂർണമായും നിർത്തുകയാണെന്നും പഠിത്തം പൂർത്തിയാക്കി എംബിഎ ചെയ്യണമെന്നുമാണ് താരം പറയുന്നത്. അത് ഇപ്പോൾ പെട്ടെന്ന് തീർക്കണം എന്നാണ് താരം പറയുന്നത്. ഈ ഒരു കാരണം കൊണ്ടാണ് സീരിയൽ ഒഴിവാക്കിയതെന്നും താരം പറയുന്നു. അതേസമയം വിവാഹം ഉടൻ ഉണ്ടാകില്ല എന്നും താരം പറയുന്നുണ്ട്.
നേരത്തെ തന്നെ പ്രണയത്തെക്കുറിച്ച് നടി സൂചനകൾ നൽകിയിരുന്നു. എന്നാൽ ആരാണ് വരൻ എന്നതിനെ സംബന്ധിച്ച് താരം ഒരു സൂചനയും നൽകിയില്ലായിരുന്നു. ഇപ്പോൾ എംപിയെ കഴിഞ്ഞിട്ട് വേറെ ജോലി നോക്കാൻ ആണ് ഇപ്പോഴത്തെ പ്ലാൻ എന്നും പഠിത്തം കഴിഞ്ഞിട്ട് ബാക്കിയെല്ലാം ആലോചിക്കാം എന്നുമാണ് കാര്യം പറയുന്നത്. സഞ്ജന എന്ന കഥാപാത്രത്തെയാണ് താരം ഈ പരമ്പരയിൽ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത എല്ലാവർക്കും താരം പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.