Film News

ആ സീനിൽ ഉള്ളവരിൽ ഇന്ന് ജീവിച്ചിരിക്കുന്നത് ഞാൻ മാത്രമാണ്, ഇമോഷണൽ ആയി സലീം കുമാർ പറയുന്നത് കേട്ടോ? അവരുടെ ഒപ്പം എല്ലാം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ് എന്ന് സലീം കുമാറിനോട് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് സലിംകുമാർ. ഹാസ്യ നടൻ ആയിട്ടാണ് ഇദ്ദേഹം മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പിന്നീട് ഇദ്ദേഹം ധാരാളം സ്വഭാവ കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. ആദമിന്റെ മകൻ അബു എന്ന സിനിമയ്ക്ക് ഇദ്ദേഹത്തിൻറെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്തു. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവ നടന്മാരിൽ ഒരാളാണ് ഇദ്ദേഹം.

- Advertisement -

ഇപ്പോൾ ഇദ്ദേഹത്തിൻറെ കുറച്ചു വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഗ്രാമഫോൺ എന്ന സിനിമയെ കുറിച്ചുള്ള ഇദ്ദേഹത്തിൻറെ ഓർമ്മകളാണ് ഇദ്ദേഹം പങ്കുവെക്കുന്നത്. കമലാണ് ഈ സിനിമ സംവിധാനം ചെയ്തത്. മുരളിയും മീരാ ജാസ്മിനും ആണ് സിനിമയിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2003 വർഷത്തിലാണ് ഈ സിനിമ പ്രദർശനത്തിന് എത്തിയത്. ഈ സിനിമയിലെ ഗാനങ്ങൾ എല്ലാം തന്നെ ഇന്നും പ്രേക്ഷകർക്കിടയിൽ ഹിറ്റാണ്.

വിദ്യാസാഗർ ഈണം നൽകിയ ഗാനങ്ങൾ ആണ് ഈ സിനിമയിൽ ഉള്ളത്. ഈ സിനിമയിലെ എന്തേ ഇന്നും വന്നില്ലാ എന്ന ഗാനത്തിന് ഇപ്പോഴും ആരാധകർ ഏറെയാണ്. ഗിരീഷ് പുത്തഞ്ചേരി ആണ് ഈ ഗാനങ്ങൾക്ക് വരികൾ എഴുതിയത്. ഇപ്പോൾ ഈ ഗാനത്തെ കുറിച്ചുള്ള തൻറെ ഓർമ്മകളാണ് സലിംകുമാർ പങ്കുവെക്കുന്നത്.

“ആ ഗാനരംഗത്തിൽ അഭിനയിച്ചവരിൽ ഞാൻ മാത്രമാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ഇനി അവർ ആരും തിരിച്ചുവരികയില്ലല്ലോ” – ഇതായിരുന്നു സലിംകുമാർ വളരെ ഇമോഷണൽ ആയി പറഞ്ഞത്. അതേ സമയം ഇദ്ദേഹത്തിനൊപ്പം ആ ഫ്രയിമിൽ ഉണ്ടായിരുന്നവർ ആരൊക്കെയാണ് എന്ന് അറിയുമോ? മഹാനടന്മാർ ആയിട്ടുള്ള മുരളി, എരഞ്ഞോളി മൂസ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഓച്ചിറ ഗീതാ സലാം എന്നിവരാണ് ഇതിൽ ഉണ്ടായിരുന്ന മറ്റുള്ളവർ. അതേസമയം ഈ മനോഹരമായ ഗാനം ആലപിച്ചിട്ടുള്ളത് പി ജയചന്ദ്രനും കെ ജെ ജീമോനും ചേർന്നാണ്.

Athul

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

5 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

6 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

6 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

7 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

7 hours ago