Film News

സ്വന്തം ചേട്ടൻ്റെ ഫസ്റ്റ് നൈറ്റ് വരെ കുളമാക്കിയിട്ടാണ് സാജു നവോദയ ഒളിച്ചോടിയത് എന്ന കഥ നിങ്ങൾക്ക് അറിയുമോ? വർഷങ്ങൾക്കുശേഷം ആ കഥ വിവരിച്ചു പാഷാണം ഷാജി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാജു നവോദയ. പാഷാണം ഷാജി എന്നാണ് മലയാളികൾ ഇദ്ദേഹത്തെ വിളിക്കുന്നത്. സ്റ്റേജ് പരിപാടികൾ വഴിയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസ് പരിപാടിയിലും ഇദ്ദേഹം മത്സരാർത്ഥിയായി എത്തിയിട്ടുണ്ട്. രശ്മി എന്നാണ് ഇദ്ദേഹത്തിൻറെ ഭാര്യയുടെ പേര്. പ്രണയ വിവാഹമായിരുന്നു ഇവരുടെത്. പല സന്ദർഭങ്ങളിലും താരം ഇത് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തന്റെ ഒളിച്ചോട്ട കഥ കൂടി വെളിപ്പെടുത്തുകയാണ് സാജു നവോദയ.

- Advertisement -


മൂന്നുമാസത്തെ പ്രണയത്തിനോടുവിൽ ആയിരുന്നു ഇരുവരും ഒളിച്ചോടിയത്. ഇരുവരും ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നു. രശ്മി അവിടെ ഡാൻസ് ടീച്ചർ ആയിരുന്നു. മൂന്നു മാസത്തെ പരിചയം ഉണ്ടായിരുന്നു എങ്കിലും ഇവർ ആകെ പരസ്പരം കണ്ടിരുന്നത് ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും മാത്രമാണ്. എന്നിട്ടും ഇവരുടെ പ്രണയം പൂവണിഞ്ഞു.

ഒരു ദിവസം സാജു നവോദയ ഡാൻസ് സ്കൂളിലെ കുറച്ചു പിള്ളേരെ കൂട്ടി രശ്മിയെ പെണ്ണ് ചോദിക്കാൻ ചെന്നു. വളരെ മോശം കോലത്തിൽ ആയിരുന്നു അന്ന് താൻ എന്നാണ് പാഷാണം ഷാജി തന്നെ പറയുന്നത്. തന്നെ കണ്ട ഉടനെ രശ്മിയുടെ അമ്മ ഓടിച്ചു, ചൂൽ എടുക്കും എന്നും പറഞ്ഞു. അങ്ങനെ പിന്നെ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം പോലെ നടക്കട്ടെ എന്നായിരുന്നു ഇദ്ദേഹം തീരുമാനിച്ചത്. ഇനി പുറകെ നടക്കില്ല എന്ന വാക്കും ഇദ്ദേഹം നൽകി.

എന്നാൽ ചേട്ടൻറെ കല്യാണം കഴിഞ്ഞു തൊട്ടടുത്ത ദിവസമായിരുന്നു ഇരുവരും ഒളിച്ചോടുന്നത്. വീടുവിട്ടിറങ്ങി ഓട്ടോറിക്ഷയിൽ ആയിരുന്നു ഇരുവരും പോയത്. ഓട്ടോ ചേട്ടനും ഇവരെ സഹായിച്ചു. കൃത്യ സ്ഥലത്ത് കൊണ്ട് ചെന്ന് ഇറക്കുകയും ഒരു രൂപ പോലും വാങ്ങാതെ അനുഗ്രഹിക്കുകയും ചെയ്തു എന്നാണ് സാജു നവോദയ പറയുന്നത്. പിന്നീട് രണ്ടുദിവസം കഴിഞ്ഞ് രജിസ്റ്റർ മാരേജ് കഴിഞ്ഞത്. ഒരുമാസം കഴിഞ്ഞപ്പോൾ ആയിരുന്നു പിന്നീട് താലികെട്ടിയത്. കല്യാണം കഴിഞ്ഞു ചേട്ടൻ ആയിരുന്നു ഏറ്റവും കൂടുതൽ ഈ കാര്യത്തിന് ഓടി നടന്നത് എന്ന് സാജു നവോദയ പറയുന്നത്. അവന്റെ കല്യാണവും ഫസ്റ്റ് നൈറ്റും എല്ലാം കൊളമായി എന്നും താരം പറയുന്നു.

Athul

Recent Posts

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

17 mins ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

32 mins ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

46 mins ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

1 hour ago

യുവ നടിയുടെ ബലാൽസംഗ പരാതി, ഒമർ ലുവിന്റെ പ്രതികരണം ഇങ്ങനെ, ഈ നാട്ടിൽ പുരുഷാവകാശ കമ്മീഷൻ നിയമിക്കാൻ സമയമായി എന്ന് യുവാക്കൾ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…

2 hours ago

അങ്ങനെ ഒരാളുടെ കൂടി മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതി നൽകി യുവനടി, യുവനടി പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…

4 hours ago