ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. ആദ്യമൊക്കെ വളരെ ആക്റ്റീവ് ആയിരുന്നു എങ്കിലും പിന്നീട് ഗബ്രി എന്ന മത്സരാർത്ഥിയുമായുള്ള സ്ട്രാറ്റജി തുടങ്ങിയതോടെ ഇവർക്ക് പുറത്ത് ഭയങ്കര നെഗറ്റീവ് ആണ്. ഇതുകൂടാതെ കഴിഞ്ഞ ആഴ്ച വൈൽഡ് കാർഡ് എൻട്രി ആയി കയറിയ സായി കൃഷ്ണ എന്ന സീക്രട്ട് ഏജൻറ് പുറത്തു നടക്കുന്ന വിവരങ്ങളെക്കുറിച്ച് സൂചനകൾ നൽകിയതോടെ ജാസ്മിൻ പൂർണമായി തകർന്നുപോയി എന്നുവേണം പറയാൻ.
മാതാപിതാക്കൾ നൽകിയ ഇൻറർവ്യൂ, പ്രതിശ്രുത വരന്റെ വോയിസ് ക്ലിപ്പ് എന്നിവ അടക്കം ആയിരുന്നു സായി കൃഷ്ണ സൂചന നൽകിയത്. ഇത് ഇദ്ദേഹം മനപ്പൂർവം നൽകിയതാണ് എന്നും ജാസ്മിനെ മനപ്പൂർവ്വം മാനസികമായി തകർക്കാൻ വേണ്ടിയാണ് സായി കൃഷ്ണ ഇങ്ങനെ ചെയ്തത് എന്നുമാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. എന്നാൽ ഇതിൻറെ പേരിൽ സായി കൃഷ്ണയ്ക്ക് ബിഗ് ബോസിന്റെ വക ലാസ്റ്റ് വാർണിംഗും ലഭിച്ചു. ഇതുകൂടാതെ ജാസ്മിനും പിതാവിനും സംസാരിക്കുവാനുള്ള അവസരം പോലും ബിഗ് ബോസ് ഒരുക്കി നൽകിയിരുന്നു.
ജാസ്മിനും പിതാവിനും നടത്തിയ സംഭാഷണത്തിനു ശേഷം ജാസ്മിന്റെ പെരുമാറ്റത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങളും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഗബ്രിയും ജാസ്മിനും തമ്മിലുള്ള റിലേഷൻ പണ്ടത്തേതുപോലെ തന്നെയായി മാറി. ഗബ്രി ജാസ്മിനോട് ഉള്ള പ്രണയം തുറന്നു പറയുകയും ചെയ്തു. ഇതിനുശേഷം ജാസ്മിന് പുറത്തുള്ള ഹേറ്റേഴ്സ് ഇരട്ടിയായി. ഇനിയെങ്കിലും ജാസ്മിൻ ഒറ്റയ്ക്ക് കളിച്ചില്ല എങ്കിൽ നിലനിൽപ്പ് തന്നെ പ്രശ്നത്തിലാകും എന്നാണ് ലഭിക്കുന്ന സൂചനകൾ.
അതേ ദിവസം ഇന്ന് പെരുന്നാൾ സ്പെഷ്യൽ എപ്പിസോഡ് നടക്കുകയാണ്. ഇതിലാണ് ജാസ്മിന്റെ മാതാപിതാക്കൾ സ്പെഷ്യൽ മെസ്സേജ് നൽകിയത്. ഉമ്മയും ഉപ്പയും ആണ് ഇത്തരത്തിൽ മെസ്സേജ് നൽകിക്കൊണ്ട് എത്തിയത്. വീട്ടുകാർ തന്നെ പൂർണമായി കൈവിട്ടിട്ടില്ല എന്ന് ജാസ്മിന് മനസ്സിലാകുന്ന രീതിയിലുള്ള മെസ്സേജ് ആണ് മാതാപിതാക്കൾ നൽകിയത്. ഇനിയെങ്കിലും ജാസ്മിൻ മര്യാദയ്ക്ക് കളിച്ചാൽ മതി എന്നാണ് പ്രേക്ഷകർ പറയുന്നത്.