മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് പരമ്പര പറയുന്നത്. മീരാ വാസുദേവ് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ബംഗാളി പരമ്പരയുടെ മലയാളം പതിപ്പ് ആണ് ഈ പരമ്പര. പരമ്പരയിൽ ഒരുപാട് താരങ്ങൾ ഉണ്ട്. പരമ്പരയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശരണ്യ ആനന്ദ് ആണ്. വേദിക എന്ന കഥാപാത്രത്തെയാണ് ശരണ്യ അവതരിപ്പിക്കുന്നത്.
പരമ്പരയിലെ ഒരു നെഗറ്റീവ് കഥാപാത്രമാണ് വേദിക. സുമിത്രയുടെ ഭർത്താവിനെ വശീകരിച്ചു പാട്ടിലാക്കിയ ദുഷ്ടത്തി ആണ് അവൾ. വേണ്ടിയായിരുന്നു സിദ്ധാർഥ് പാവം സുമിത്രയെ ഉപേക്ഷിച്ചത്. സുമിത്രയെ ഉപേക്ഷിച്ച ശേഷം വേദികയെ വിവാഹം ചെയ്യുകയായിരുന്നു സിദ്ധാർഥ്. ഇപ്പോൾ ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്.
നെഗറ്റീവ് കഥാപാത്രമാണെങ്കിലും ഈ നടിയെ മലയാളികൾക്ക് വളരെ ഇഷ്ടമാണ്. അതിനുകാരണം അതിഗംഭീര പെർഫോമൻസ് ആണ് വേദിക എന്ന കഥാപാത്രമായി ശരണ്യ കാഴ്ചവയ്ക്കുന്നത് എന്നതുകൊണ്ടാണ്. അതേസമയം ഈ പരമ്പരയിലെ ഗെയിം ചെയ്ഞ്ചർ കൂടിയാണ് വേദിക എന്ന കഥാപാത്രം. കഥയിൽ ഇടയ്ക്കിടെ മാറ്റങ്ങൾ കൊണ്ടുവരുന്നത് ഈ കഥാപാത്രമാണ്. ഇവരുടെ കുരുട്ടുബുദ്ധി കാരണമാണ് കഥ മുന്നോട്ട് പോകുന്നത്. എന്നാൽ ചക്കിനു വച്ചത് കൊക്കിനു കൊള്ളുന്നു എന്ന് പറഞ്ഞതുപോലെ ഇവർ സുമിത്രയ്ക്ക് വെക്കുന്ന പണികളെല്ലാം ഇവരുടെ തലയിൽ തന്നെയാണ് അവസാനം വന്നു വീഴുക.
വേദിക ഇപ്പോൾ ദുബായിൽ നിന്നും എടുത്തിരിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. വേദിക ഇനി വേറെ ലെവലിലാണ് കളിക്കാൻ പോകുന്നത് എന്നാണ് പ്രേക്ഷകർ കരുതുന്നത്. എന്നാൽ സംഗതി അങ്ങനെയൊന്നുമല്ല കേട്ടോ. ഇത് ശരണ്യ എന്ന നടിയുടെ വ്യക്തിപരമായ ചിത്രങ്ങളാണ്. ദുബായിൽ നിന്നും ആണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ എടുത്തിരിക്കുന്നത്. ചിത്രത്തിൽ നമുക്ക് ബുർജുഗലീഫ കാണാവുന്നതാണ്. വളരെ മികച്ച ചിത്രങ്ങൾ ആണ് ഇത് എന്നാണ് പ്രേക്ഷകർ പറയുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.