Film News

ലേഡി സുകുമാരക്കുറുപ്പ് എന്നറിയപ്പെടുന്ന ഡോക്ടർ ഓമനയുടെ ജീവിതം സിനിമയാകുന്നു, സുഹൃത്തിനെ വെട്ടി നുറുക്കി പെട്ടിയിലാക്കിയ ഈ ക്രിമിനലിന്റെ കഥ അറിയുമോ?

ഡോക്ടർ ഓമന ഈഡൻ എന്ന പേരു കേൾക്കാത്ത മലയാളികൾ വളരെ കുറവ് ആയിരിക്കും. ലേഡി സുകുമാരക്കുറുപ്പ് എന്നാണ് ഇവർ അറിയപ്പെടുന്നത്. ഒരു പിടികിട്ടാപ്പുള്ളി ആണ് ഇവർ. ഇപ്പോൾ ഇവരുടെ ജീവിതം സിനിമ ആക്കുവാൻ ഒരുങ്ങുകയാണ് ദീപക് വിജയൻ. ഇദ്ദേഹമാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കുന്നത്. ആറു വർഷത്തെ ഗവേഷണത്തിന് ഒടുവിൽ ആണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത് എന്നാണ് സംവിധായകൻ പറയുന്നത്. അടുത്തവർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

- Advertisement -

ഒരേസമയം മലയാളത്തിലും തമിഴിലുമാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ആരൊക്കെ ആയിരിക്കും സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. തമിഴിലെ ഒരു മുൻനിര നടി ആയിരിക്കും ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് സൂചനകൾ. സിനിമയുടെ ടൈറ്റിലും മറ്റു അണിയറ പ്രവർത്തകരുടെ വിവരങ്ങളും എല്ലാം ഉടൻ തന്നെ പുറത്തു വിടും എന്നാണ് അറിയാൻ സാധിക്കുന്നത്.

സുഹൃത്തിനെ കൊലപ്പെടുത്തുകയും പിന്നീട് ഒളിവിൽ പോവുകയും ചെയ്ത ക്രിമിനൽ ആണ് ഓമന. കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇവരെ കണ്ടെത്തുവാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. 1996 ജൂലൈ പതിനൊന്നാം തീയതി ആണ് സംഭവം നടക്കുന്നത്. കണ്ണൂർ സ്വദേശി മുരളീധരൻ എന്ന വ്യക്തിയെ ആണ് ഡോക്ടർ ഓമന കൊലപ്പെടുത്തിയത്. ഊട്ടിയിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു കൊലപാതകം നടത്തിയത്. എന്നിട്ട് കഷണങ്ങൾ ആക്കി സ്യൂട്ട് കേസിൽ നിറച്ചുകൊണ്ട് കാറിൽ യാത്ര ചെയ്യുമ്പോൾ ആണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

2001 വർഷത്തിൽ ഇവർ ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. പിന്നീട് ഇവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് പോലീസിന് നേരെ ഉയർന്നത്. ഇപ്പോൾ സിനിമയുടെ അണിയറ പ്രവർത്തകർക്ക് നേരെയും സമാനമായ വിമർശനങ്ങൾ ഉയരുന്നുണ്ട്. അടുത്തിടെ സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി കുറിപ്പ് എന്ന സിനിമ ഇറക്കിയിരുന്നു. അതിൽ കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്ന തരത്തിൽ ആയിരുന്നു അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ ഈ സിനിമയും അത്തരത്തിൽ ആകുമോ എന്ന ആശങ്കയിലാണ് പ്രേക്ഷകർ.

Athul

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

9 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

10 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

10 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

12 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

12 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

13 hours ago