Film News

ഗോപികയെ ഹനാൻ തല്ലി, ഹനാനെ കഴുത്തിനു പിടിച്ചു തള്ളി ഗോപിക – ബിഗ് ബോസ് വീട്ടിൽ കയ്യാങ്കളി, ഇത്രയും നാൾ ശാന്തമായിരുന്ന വീട് ഹനാൻ വന്നതോടെ മുടിഞ്ഞു എന്ന് പ്രേക്ഷകർ, കയ്യാങ്കളിക്കുള്ള കാരണം ഇതാണ്

ബിഗ് ബോസ് അഞ്ചാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടിയിലേക്ക് പുതിയ ഒരു മത്സരാർത്ഥി കടന്നു വന്നിരിക്കുകയാണ്. ഹനാനാണ് കടന്നുവന്ന പുതിയ മത്സരാർത്ഥി. ഇപ്പോൾ നിലവിൽ 19 മത്സരാർത്ഥികൾ ആണ് വീട്ടിൽ ഉള്ളത്. ഇതുവരെ വളരെ ശാന്തമായിരുന്നു ബിഗ് ബോസ് വീട്. ചെറിയ പൊട്ടിത്തെറികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ഹനാൻ വന്നതോടെ കൂടുതൽ പ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ കടക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

- Advertisement -

ഹനാനും ഗോപികയും തമ്മിലാണ് അടി നടക്കുന്നത്. മത്സരാർത്ഥികളെ ശാരീരികമായി കയ്യേറ്റം ചെയ്യാൻ പാടില്ല എന്ന നിയമം ഉണ്ട്. ഇത് മറികടന്നുകൊണ്ട് ആണ് രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും അടി ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ രണ്ടുപേരും അവിടെ തുടരുമോ എന്ന കാര്യത്തിൽ പോലും ഇപ്പോൾ ആശങ്കയുണ്ട്.

ഒരു ടാസ്ക് കളിക്കുന്നതുമായി ബന്ധപ്പെട്ടതാണ് സംഭവങ്ങൾ എല്ലാം ഉണ്ടാകുന്നത്. ബെൽ അടിച്ചാൽ എല്ലാവർക്കും ഓടിപ്പോയി കൊടികൾ എടുക്കാം. കൂടുതൽ കൊടികൾ എടുക്കുന്നവർക്ക് ആണ് അധികാരം ലഭിക്കുക. പക്ഷേ കൊടി എടുക്കാൻ നിയമങ്ങൾ ഒന്നും ബിഗ് ബോസ് പറഞ്ഞിട്ടില്ല. അതുകൊണ്ട് കൊടികൾ തട്ടിയെടുക്കാനുള്ള സാധ്യതയും ഉണ്ട്. ഗോപികയും രെനീഷയും രണ്ടെണ്ണം വീതം ആണ് എടുത്തത്. ദേവുവും മനീഷയും ഓരോന്ന് വീതം എടുക്കുകയും ചെയ്തു. ഹനാന് കൊടികൾ ഒന്നും എടുക്കുവാൻ സാധിച്ചിരുന്നില്ല. അങ്ങനെയാണ് ഗോപികയുടെ കൊടികൾ ഹനാൻ നോട്ടമിട്ടത്.

ഗോപികയുടെ കയ്യിൽ നിന്നും ഹനാൻ കൊടി പിടിച്ചു വാങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇരുവരും തമ്മിൽ വാക്കു തർക്കവും പിന്നീട് കയ്യാങ്കളിയും നടന്നത്. എന്നാൽ താൻ ആരെയും കയ്യേറ്റം ചെയ്തിട്ടില്ല എന്നും കൊടി നേടുവാൻ വേണ്ടി താൻ എന്തും ചെയ്യും എന്നുമാണ് ഹനാൻ പറയുന്നത്. ഗോപികയെ അടിക്കുകയും ചെയ്യുന്നുണ്ട് ഹനാൻ. ഹനാനെ ഗോപിക തിരിച്ചു തല്ലുന്നതും കാണാം. മറ്റു മത്സരാർത്ഥികൾ രണ്ടുപേർക്കും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്.

Athul

Recent Posts

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

9 mins ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

37 mins ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

56 mins ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

2 hours ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

2 hours ago