മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരുകാലത്ത് മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ മലയാളത്തിലെ ഏറ്റവും വലിയ താരം ആരാണ് എന്ന് ചോദ്യത്തിന് സുരേഷൻ ഗോപി എന്നതായിരുന്നു ഉത്തരം. മലയാളത്തിൽ ഏറ്റവും നന്നായി ആക്ഷൻ സീനുകൾ കൈകാര്യം ചെയ്യുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. വളരെ അപൂർവ്വം ആയി മാത്രമാണ് ഇദ്ദേഹം കോമഡിക്ക് പ്രാധാന്യം നൽകുന്ന വേഷങ്ങൾ ചെയ്തിട്ടുള്ളത്. അത്തരത്തിൽ മലയാളികൾ എന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് മിന്നൽ പ്രതാപൻ എന്നത്.
മനു അങ്കിൾ എന്ന സിനിമയിലാണ് ഇദ്ദേഹം ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. പോലീസ് വേഷങ്ങൾക്ക് പേര് പേട്ട സുരേഷ് ഗോപി ഈ സിനിമയിൽ ഒരു പോലീസ് കോമഡി കഥാപാത്രമായിട്ടാണ് എത്തിയത്. ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് മിന്നൽ പ്രതാപൻ എന്നത്. ഒരു കൾട്ട് ഫോളോവിംഗ് ആണ് ഈ കഥാപാത്രത്തിന് ഇന്ന് പ്രേക്ഷകർ നൽകിയിരിക്കുന്നത്. അതേസമയം സുരേഷ് ഗോപിയുടെ ഹാസ്യവേഷങ്ങളെ കുറിച്ച് പറയുകയാണ് ഇപ്പോൾ ഗോകുൽ സുരേഷ്.
സുരേഷ് ഗോപിയുടെ മൂത്തമകൻ ആണ് ഗോകുൽ സുരേഷ്. ഗോകുലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഗഗനചാരി. ഈ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തു കൊണ്ടിരിക്കവേ ആണ് ഇദ്ദേഹം ഈ കാര്യം തുറന്നു പറഞ്ഞത്. അച്ഛൻറെ കോമഡി റോളുകൾ തനിക്ക് വലിയ താല്പര്യമില്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്.
“കോമഡി പോരാ എന്നതിന്റെ പേരിൽ അച്ഛൻ ഒരുപാട് വിമർശനങ്ങൾ കേട്ടിട്ടുണ്ട്. അച്ഛൻറെ ചില സിനിമകൾ എനിക്ക് ഇഷ്ടമല്ല. അച്ഛൻ അങ്ങനെ കോമഡി ചെയ്യേണ്ട എന്ന് തോന്നിയിട്ടുണ്ട്. അച്ഛൻറെ ശരീരപ്രകൃതത്തിനും ഇമേജിനും സക്സസ്ഫുൾ ആയിട്ടുള്ള ഒരുപാട് റോളുകൾ വേറെ ഉണ്ടല്ലോ, അത്തരത്തിലുള്ള റോളുകൾ ആയിരിക്കും കൂടുതൽ ചേരുക” – ഇതായിരുന്നു ഗോകുൽ നടത്തിയ പ്രതികരണം. എന്നാൽ ഒപ്പം ഉണ്ടായിരുന്ന സംവിധായകൻ അരുൺ ചന്തു ഇതിനോട് വിയോജിക്കുകയായിരുന്നു. മിന്നൽ പ്രതാപൻ ഫാൻസ് പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നും തന്റെ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് മനു അങ്കിൾ എന്നും ഡെന്നിസ് സാറിനോട് ഒരുപാട് നന്ദി പറയുന്നു എന്നുമായിരുന്നു സംവിധായകൻ കൂട്ടിച്ചേർത്തത്. കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ രസിപ്പിച്ച സിനിമകളിൽ ഒന്നായിരുന്നു ഇത് എന്നാണ് സംവിധായകൻ പറഞ്ഞത്.