Film News

ലൂസിഫർ സിനിമയുടെ തെലുങ്ക് പതിപ്പിന്റെ സെറ്റിൽ വെച്ച് യാദൃശ്ചികമായി കണ്ടുമുട്ടി, ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരത്തിൻ്റെ സംവിധാനത്തിൽ അഭിനയിക്കുവാൻ ഒരുങ്ങി ചിരഞ്ജീവി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചിരഞ്ജീവി. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ചിരഞ്ജീവി അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളി താരങ്ങൾക്ക് ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് ചിരഞ്ജീവിക്ക് മലയാളികൾ നൽകി വരുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ ചിരഞ്ജീവിയുടെ സിനിമകൾ എല്ലാം തന്നെ കേരളത്തിലും വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത് എന്നതുകൊണ്ടാണ്. കേരളത്തിൽ സ്വന്തമായി ഒരു ഫാൻബേസ് ഉണ്ടാക്കിയെടുത്ത ആദ്യത്തെ തെലുങ്ക് താരം കൂടിയാണ് ഇദ്ദേഹം. ഇദ്ദേഹം തെളിച്ചു വിട്ട പാതയിലൂടെ ആണ് പിന്നീട് അല്ലു അർജുനും ഇദ്ദേഹത്തിൻറെ മകൻ രാംചരൺ തേജയും എല്ലാവരും കേരളത്തിൽ ആരാധകരെ നേടിയെടുത്തത്.

- Advertisement -

എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഇദ്ദേഹത്തിന് മോഹൻലാലിൻറെ അവസ്ഥയാണ്. അഭിനയിക്കുന്ന സിനിമകൾ എല്ലാം തുടരെത്തുടരെ പൊട്ടുന്നു എന്ന് മാത്രമല്ല അഭിനയത്തിന് വളരെ മോശം റെസ്പോൺസ് ആണ് ലഭിക്കുന്നത്. ആരാധകർ കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ് രണ്ടുപേരുടെയും. ലൂസിഫർ എന്ന സിനിമയുടെ തെലുങ്ക് പതിപ്പിൽ ആണ് ചിരഞ്ജീവി അവസാനമായി പ്രത്യക്ഷപ്പെട്ടത്. ലൂസിഫർ മലയാളത്തിൽ ഒരു ഗംഭീര വിജയമായിരുന്നു. അതുകൊണ്ടുതന്നെ തെലുങ്കിൽ ഇത് ഒരു ഷുവർ ഷോട്ട് ബ്ലോക്ക് ബസ്റ്റർ ആയിരിക്കും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ അങ്ങനെ ഉണ്ടായില്ല. പ്രതീക്ഷിച്ച കളക്ഷൻ നേടിയില്ല എന്ന് മാത്രമല്ല വളരെ മോശം റിവ്യൂസ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത്.

ഇപ്പോൾ ചിരഞ്ജീവിയുടെ അടുത്ത സിനിമ സംവിധാനം ചെയ്യാൻ പോകുന്നത് ആരായിരിക്കും എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു സംവിധായകൻ ആയിരിക്കും ഈ സിനിമ സംവിധാനം ചെയ്യാൻ പോകുന്നത്. ഒരു നൃത്ത കൊറിയോഗ്രാഫർ ആയിട്ടാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കൊറിയോഗ്രാഫർമാരിൽ ഒരാളാണ് ഇദ്ദേഹം.

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആയിഷ എന്ന സിനിമയിലെ ഗാനങ്ങൾക്ക് ഇദ്ദേഹമാണ് സ്റ്റെപ്പ് ഇട്ടുകൊടുത്തത്. ഇതിലെ മഞ്ജു വാര്യരുടെ ഡാൻസ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ഇപ്പോൾ പ്രഭുദേവ ആയിരിക്കും ശരി ജീവിയുടെ അടുത്ത സിനിമ സംവിധാനം ചെയ്യാൻ പോകുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ചില ജീവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ശങ്കർ ദാദ സിന്ദാബാദ് എന്ന ചിത്രം സംവിധാനം ചെയ്തത് പ്രഭുദേവ ആയിരുന്നു. ലൂസിഫർ സിനിമയുടെ തെലുങ്ക് പതിപ്പായ ഗോഡ് ഫാദറിലെ ഒരു ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തത് ഇദ്ദേഹമായിരുന്നു. അങ്ങനെയാണ് ഇരുവരും യാദൃശ്ചികമായി കണ്ടുമുട്ടുകയും അടുത്ത സിനിമയ്ക്ക് വേണ്ടി ഒന്നിക്കുവാൻ ഏകദേശം തീരുമാനിക്കുകയും ചെയ്തത്. വിഷയത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Athul

Recent Posts

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

1 min ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

21 mins ago

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

3 hours ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

5 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

5 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

5 hours ago