വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചലച്ചിത്ര നടൻ സുനിത് രാജ അന്തരിച്ചു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. കേവലം 32 വയസ്സ് മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ പ്രായം. അടുത്തിടെ ആയിരുന്നു ഇദ്ദേഹം ഒരു ആക്സിഡന്റിൽ ഉൾപ്പെടുന്നത്. ഇതിനെ തുടർന്നാണ് ഇദ്ദേഹം ആശുപത്രിയിലാവുന്നത്.
വാഹനാപകടത്തിൽ ഇദ്ദേഹം ചികിത്സയിൽ ആയിരുന്നു. സാരമായി പരിക്കേറ്റിരുന്നു ഇദ്ദേഹത്തിന്. വടക്കേക്കര പട്ടണം കൃഷ്ണ നിവാസിൽ അംഗമായിരുന്നു ഇദ്ദേഹം. കഴിഞ്ഞ മാസം 26ആം തീയതി ആണ് അപകടം നടക്കുന്നത്.
താരം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കിനാവള്ളി, മച്ചാന്റെ മാലാഖ, മാരത്തോൺ തുടങ്ങി നിരവധി സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കിനാവള്ളി എന്ന സിനിമയിൽ ഇദ്ദേഹം ഒരു പാട്ടും പാടിയിട്ടുണ്ട്.
നിരവധി ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തുവന്നത്. ഇദ്ദേഹത്തിന്റെ വിയോഗം സഹിക്കുവാനുള്ള കരുത്ത് ഇദ്ദേഹത്തിൻറെ വീട്ടുകാർക്ക് ദൈവം നൽകട്ടെ എന്നാണ് നിരവധി പ്രേക്ഷകർ ഇപ്പോൾ പ്രാർത്ഥിക്കുന്നത്.