Film News

3 മണിക്കൂര്‍ നീണ്ട പ്രസവ വേദന, 3 മണിക്കൂറുകൾക്കു ശേഷം ആ വാക്കുകൾ ഞാൻ കേട്ടു, അതുവരെ അനുഭവിച്ച വേദനയെല്ലാം ഞാൻ മറന്നു പോയി – പ്രസവ അനുഭവം പങ്കുവെച്ചു സീരിയൽ താരം ജിസ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ജിസ്മി. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കാർത്തിക ദീപം എന്ന പരമ്പരയിലും താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. വില്ലത്തി ആയിട്ടായിരുന്നു താരം ഈ പരമ്പരയിൽ എത്തിയത്. അടുത്തിടെ താരം ഈ പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. ഗർഭിണി തുടർന്നായിരുന്നു താരം ഈ പരമ്പരയിൽ നിന്നും പിന്മാറിയത്.

- Advertisement -

അടുത്തിടെ ആയിരുന്നു താരത്തിന് ഒരു കുട്ടി ജനിച്ചത്. ഒരു ആൺകുട്ടി ആയിരുന്നു താരത്തിന് ജനിച്ചത്. ഇപ്പോൾ കുട്ടി ജനിച്ച ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രസവ വിശേഷങ്ങളെക്കുറിച്ച് പറയുകയാണ് താരം. നോർമൽ ഡെലിവറി ആയിരുന്നു തനിക്ക് എന്നാണ് ജിസ്മി പറയുന്നത്. “ഞങ്ങൾ ഇതാ ഞങ്ങളുടെ ഹീറോയെ പരിചയപ്പെടുത്തുന്നു, ദൈവ കടാക്ഷത്തിൽ ആൺകുട്ടി ജനിച്ചു. നോർമൽ ഡെലിവറി ആയിരുന്നു. മൂന്ന് മണിക്കൂർ ആയിരുന്നു പ്രസവ യാത്ര” – താരം സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നു. ഇതിനുശേഷം താരം തൻറെ പ്രസവകഥയും തുറന്നുപറയുന്നുണ്ട്.

“10 മണിക്ക് ഡ്രസ്സ് എല്ലാം ഇട്ടു റെഡിയായി. പിന്നീട് എൻറെ പ്രിയപ്പെട്ട ഡോക്ടർ മണി ജോർജ് വാട്ടർ ബ്രേക്ക് ചെയ്യുന്നുണ്ട് എന്നു പറഞ്ഞു. അത് കഴിഞ്ഞപ്പോൾ ആയിരുന്നു വേദന തുടങ്ങിയത്. മൂന്നു മണിക്കൂറിൽ ആയിരുന്നു പ്രസവം നടന്നത്. ഡോക്ടറുടെയും എന്റെ ഭർത്താവ് മിഥുന്റെയും പിന്തുണയും പരിചരണവും എല്ലാം കൊണ്ട് കാര്യങ്ങൾ വളരെ എളുപ്പമായി നടന്നു. മൂന്നു മണിക്കൂറിനു ശേഷം ആയിരുന്നു ആ വാക്ക് ഞാൻ കേട്ടത് – ജിസ്മി, ആൺകുട്ടിയാണ് ജനിച്ചത്. അത്രയും നേരം ഞാൻ അനുഭവിച്ച വേദന എല്ലാം ആ വാക്കുകളിൽ ഞാൻ മറന്നു പോയി. എന്നെ പിന്തുണച്ച് എല്ലാവർക്കും നന്ദി” – നടി എഴുതുന്നു.

അതേസമയം നിരവധി ആളുകൾ ആണ് താരത്തിന് പിന്തുണയുമായി രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. ഈ ലോകത്തിലെ ഏറ്റവും വലിയ വേദനകളിൽ ഒന്നുതന്നെയാണ് ഈ ലോകത്തിലെ ഏറ്റവും ആസ്വദിക്കാൻ സാധിക്കുന്ന വേദന എന്നത് എത്രത്തോളം ഐറണി നിറഞ്ഞതാണ് അല്ലേ എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ ചോദിക്കുന്നത് ഇതിനെ ഒരിക്കലും വേദനാ എന്ന് പറയാൻ പാടില്ല എന്നും കാരണം ഈ വേദന അനുഭവിക്കാൻ പറ്റാത്തതിന്റെ പേരിൽ മനോവേദന അനുഭവിക്കുന്ന ഒരുപാട് സ്ത്രീകൾ ഈ ലോകത്തുണ്ട് എന്നും അവരുടെ വേദനകൾക്ക് മുന്നിൽ ഈ വേദന ഒന്നുമല്ല എന്നുമാണ് മറ്റൊരു വിഭാഗം പ്രേക്ഷകർ പറയുന്നത്.

Athul

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

7 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

8 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

8 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

8 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

9 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

11 hours ago