Film News

ചക്കപ്പഴം പരിപാടിയിൽ നിന്നും പിന്മാറുന്നു, തീരുമാനം അറിയിച്ചു സബിറ്റ ജോർജ്, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബിറ്റ ജോർജ്. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ മനസ്സിലാവണം എന്നില്ല. എങ്കിലും ചക്കപ്പഴം എന്ന പരമ്പരയിൽ അമ്മായി അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് ഇവർ എന്ന് പറഞ്ഞാൽ ഇവരെ പെട്ടെന്ന് മനസ്സിലാവും. അശ്വതി ശ്രീകാന്ത് ആണ് പരിപാടിയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരുടെ അമ്മായിയമ്മ ആയിട്ടാണ് സബിറ്റ ജോർജ് എത്തുന്നത്.

- Advertisement -

സമൂഹമാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ഇൻസ്റ്റാഗ്രാം വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകർ വളരെ ആഘോഷത്തോടെ ആണ് ഏറ്റെടുക്കുന്നത്. എന്നാൽ ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ പോസ്റ്റ് കണ്ട് ആരാധകർ കണ്ണീരണിയുകയാണ്.

ചക്കപ്പഴം എന്ന പരമ്പരയിൽ ഇനി ലളിതാമ എന്ന കഥാപാത്രമായി തുടരാൻ സാധിക്കില്ല എന്നാണ് താരം അറിയിച്ചിരിക്കുന്നത്. അതേസമയം കാരണം എന്താണ് എന്നതിനെക്കുറിച്ചും താരം ഒരു കാര്യം പറയുന്നുണ്ട്. താരം പറയുന്നത് ഇങ്ങനെ – “നിങ്ങൾ നൽകിയ സ്നേഹത്തിനും കരുതലിനും ഒരുപാട് നന്ദി. ഇനി ലളിതാമ്മ എന്ന കഥാപാത്രമായി തുടരാൻ സാധിക്കില്ല. കാരണങ്ങൾ പറയുവാൻ തൽക്കാലം ആഗ്രഹിക്കുന്നില്ല. ചില സമയങ്ങളിൽ നിശബ്ദതയാണ് നല്ലത്. തുടർന്ന് എവിടെയെങ്കിലും ഒക്കെ വെച്ച് നമ്മൾ കണ്ടുമുട്ടും എന്ന് എനിക്ക് ഉറപ്പാണ്. ഞാൻ ഇല്ലെങ്കിലും ചക്കപ്പഴം എന്ന പരമ്പര നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. കഴിയുവോളം ചേർത്ത് നിർത്തുക” – താരം കുറിച്ചു.

കുറച്ചു മുൻപും താരം ഇതുപോലെ പരിപാടിയിൽ നിന്നും ബ്രേക്ക് എടുത്തിരുന്നു. പിന്നീട് ഒരുപാട് നാളുകൾക്ക് ശേഷമാണ് താരം തിരിച്ചുവന്നത്. എന്തായാലും ഇനിയും തിരിച്ചു വരവ് ഉണ്ടാവില്ല എന്നാണ് ആരാധകർ പോലും തീർത്തു വിശ്വസിക്കുന്നത്. അതേസമയം ഈ കഥാപാത്രമായി മറ്റൊരാളെ ഞങ്ങൾക്ക് സങ്കൽപ്പിക്കാൻ സാധിക്കുന്നില്ല എന്നാണ് ആരാധകർ പറയുന്നത്. അതേസമയം തുടർന്നുള്ള നടിയുടെ പ്രയാണത്തിന് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ആരാധകർ ഒപ്പത്തിനൊപ്പം ഉണ്ട്.

Athul

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

10 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

10 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

10 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

10 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

11 hours ago