Film News

ചുരുളി സിനിമയെക്കുറിച്ച് പുതിയ നിലപാടുമായി ഹൈക്കോടതി, ഇപ്പോഴെങ്കിലും നല്ലബുദ്ധി തോന്നിയല്ലോ എന്ന് മലയാളികൾ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ചുരുളി. ഈ ചിത്രത്തിനെതിരെ തൃശൂർ സ്വദേശിയായ അഡ്വക്കേറ്റ് ഒരു ഹർജി സമർപ്പിച്ചിരുന്നു കോടതിയിൽ. ചിത്രത്തിൽ അശ്ലീലമായ ഭാഷ ഉപയോഗിക്കുന്നു എന്നായിരുന്നു ഇയാളുടെ ആരോപണം. ഇതിൽ ഹൈക്കോടതി സർക്കാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പോലീസിൽ നിന്നും ഒരു പ്രത്യേക ടീം ചിത്രം കാണുകയും ചിത്രത്തിൽ നിയമവിരുദ്ധമായി ഒന്നും ഇല്ല എന്ന റിപ്പോർട്ട് നൽകുകയും. തുടർന്ന് ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നിലപാട് പ്രഖ്യാപിച്ചത് – സിനിമ കാണാത്തവർ ആണ് ഈ സിനിമയെ വിമർശിക്കുന്നത്. ഹർജിയിൽ പറയുന്ന കാര്യം അടിസ്ഥാനരഹിതമാണ്. നിയമവിരുദ്ധമായി ഒന്നും സിനിമയിൽ കാണിച്ചിട്ടില്ല.

- Advertisement -

സോണി ലിവ് എന്ന ഓൺലൈൻ ഫ്ലാറ്റ്ഫോം ആണ് സിനിമ പ്രദർശിപ്പിക്കുന്നത്. ഇവിടെനിന്നും ചിത്രം നീക്കം ചെയ്യണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമവിരുദ്ധമായി ഒന്നും തന്നെ സിനിമയിൽ ഇല്ലാത്തതുകൊണ്ട് സിനിമ നീക്കം ചെയ്യുവാൻ സാധിക്കില്ല എന്ന നിലപാട് ആണ് കോടതി സ്വീകരിച്ചത്. ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കൈകടത്താൻ സാധിക്കില്ല എന്നും കോടതി വ്യക്തമാക്കി. ചുരുളി എന്ന വരാന്ത ഗ്രാമത്തിൽ ഒളിവിൽ കഴിയുന്ന ഒരു കൂട്ടം ക്രിമിനലുകളുടെ കഥയാണ് ചിത്രം പറയുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിൽ എല്ലാവരും സഭ്യമായ ഭാഷ ഉപയോഗിക്കണം എന്ന് പറഞ്ഞാൽ അത് പ്രായോഗികമല്ല.

അതുപോലെതന്നെ ചുരുളി ഭാഷ എന്ന ഒരു ഭാഷാപ്രയോഗം സൃഷ്ടിച്ചവർ പോലും ചുരുളി എന്ന സിനിമ പൂർണമായി കണ്ടിട്ടുണ്ടാവില്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഒരു സിനിമ ഇറങ്ങിയാൽ അത് കാണുക പോലും ചെയ്യാതെ ആണ് ചില ആളുകൾ സമൂഹമാധ്യമങ്ങളിൽ അത് എഴുതി നശിപ്പിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു. ഇത് അനീതിയാണ് എന്നും കോടതി കൂട്ടിച്ചേർത്തു. ഒരു സിനിമയുടെ പിന്നിൽ മാസങ്ങളുടെ പ്രയത്നമാണ് ഉള്ളത്. സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ചില ഭാഗങ്ങൾ കണ്ടിട്ടാണ് പലരും സിനിമയെ കുറിച്ച് ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നത്. നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കിൽ അത് പോലീസ് നോക്കട്ടെ എന്നും കോടതി നിരീക്ഷിച്ചു.

ഇപ്പോഴെങ്കിലും കോടതിക്ക് നല്ല ബുദ്ധി തോന്നിയല്ലോ എന്നാണ് പ്രേക്ഷകർ പറയുന്നത്. ആദ്യമേ തന്നെ തള്ളിക്കളയേണ്ട ഹർജി ആയിരുന്നു ഇത്. എന്നാൽ അനാവശ്യമായി പ്രത്യേക കമ്മിറ്റി ഒക്കെ ഉണ്ടാക്കി അവരെക്കൊണ്ട് സിനിമ കാണിച്ചു റിപ്പോർട്ട് തേടേണ്ട ആവശ്യം ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് മലയാളികൾ അഭിപ്രായപ്പെടുന്നത്. എന്തായാലും ഇപ്പോൾ കോടതി എടുത്ത നിലപാട് ആണ് ഏറ്റവും ഉചിതം എന്നാണ് മലയാളികൾ പറയുന്നത്.

Athul

Recent Posts

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

2 mins ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

11 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

12 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

12 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

12 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

12 hours ago