ഏറെ ആരാധകരുള്ള സ്റ്റാൻഡ് കൊമേഡിയൻമാരിൽ ഒരാളാണ് സക്കീർ ഖാൻ. ഇപ്പോൾ ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലിനെ മുംബൈ വിമാനത്താവളത്തിൽ വച്ച് കണ്ടുമുട്ടിയിരിക്കുകയാണ്. ഇദ്ദേഹം അടുത്തുതന്നെ കൊച്ചിയിൽ ഒരു പരിപാടി അവതരിപ്പിക്കുവാൻ എത്തുന്നുണ്ട്. ഇത് അറിഞ്ഞപ്പോൾ മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഇത് വലിയ രീതിയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
മുംബൈ എയർപോർട്ടിലെ ലോഞ്ചിൽ വച്ച് മോഹൻലാലിനെ കണ്ടു എന്നും ഒരു ആരാധകൻ എന്ന നിലയിൽ അദ്ദേഹത്തിൻറെ അടുത്തുപോയി സംസാരിക്കുവാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു എന്നുമാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ എഴുതിയിരിക്കുന്നത്. തുടർന്നാണ് ഇരുവരും തമ്മിലുള്ള സംഭാഷണം ഇദ്ദേഹം പങ്കുവെച്ചത്.
എവിടെക്കാണ് യാത്ര ഇന്ന് മോഹൻലാൽ ചോദിച്ചപ്പോൾ നാഗ്പൂരിലേക്ക് എന്ന് ഇദ്ദേഹം പറയുകയായിരുന്നു. എന്തു ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ സ്റ്റാൻഡ്അപ്പ് കൊമേഡിയൻ ആണെന്ന് പറയുകയും പരിപാടിയുടെ ഭാഗമായുള്ള യാത്രയിലാണ് എന്നും പറഞ്ഞു. കൊച്ചിയിൽ പെർഫോം ചെയ്തിട്ടുണ്ടോ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ ഇതുവരെ ചെയ്തിട്ടില്ല എന്നും അടുത്ത ആഴ്ച ആദ്യമായി അവിടെ ഒരു ഷോ ചെയ്യുന്നുണ്ട് എന്നും പറഞ്ഞു.
ഇത് കേട്ടപ്പോൾ മോഹൻലാൽ ആവേശത്തോടെ എവിടെയാണ് ചെയ്യുന്നത് എന്ന് ചോദിച്ചു. ഓഡിറ്റോറിയത്തിന്റെ പേര് കൃത്യമായി ഓർമ്മയില്ല എന്നും രാജ്യത്തെ ഏറ്റവും പുതിയതും ഹൈടെക്ക് ആയ ഒരു സ്ഥലത്താണ് എന്നും ഇദ്ദേഹം പറയുന്നു. എനിക്ക് ആ സ്ഥലം അറിയാമെന്നു തോന്നുന്നു എന്നും ഞാനാണ് ആ സ്ഥലം സ്ഥാപിച്ചത് എന്നും മോഹൻലാൽ തിരിച്ചു പറയുന്നു. ഇതുകൂടാതെ എന്തെങ്കിലും ആവശ്യങ്ങൾക്ക് സ്വന്തം നമ്പർ നൽകുകയും ചെയ്യുന്നു മോഹൻലാൽ.
അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…
ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…
ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…
ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…