ബിഗ് ബോസ് ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്. 5 ആഴ്ചകൾ കൂടി കഴിഞ്ഞാൽ ഈ സീസണിലെ വിജയി ആരാണ് എന്ന് അറിയാൻ സാധിക്കും. അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. അതുകൊണ്ടുതന്നെ മത്സരാർത്ഥികൾക്ക് ഇടയിലുള്ള ആവേശവും കൂടിക്കൊണ്ടിരിക്കുകയാണ്. ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പോലും വലിയ തർക്കങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ഹോട്ടൽ ടാസ്ക് ആയിരുന്നു. ഇതിനിടയിൽ ആയിരുന്നു അവിചാരിതമായ ഒരു സംഭവം ഉണ്ടാവുന്നത്.
കഴിഞ്ഞ ടാസ്കിൽ മത്സരാർത്ഥികളിൽ ഒരാളായ റസ്മിൻ ജാസ്മിനെ തല്ലിയിരുന്നു. ജാസ്മിൻ സ്റ്റൗ ഓഫ് ആക്കിയപ്പോൾ ആയിരുന്നു പ്രകോപിതയായത്. ഇതിനെ തുടർന്ന് ജാസ്മിന് വലിയ രീതിയിൽ വിഷമം വരികയായിരുന്നു. എങ്കിലും ജാസ്മിൻ കരഞ്ഞുകൊണ്ടുതന്നെ ടാസ്ക് തുടരുകയായിരുന്നു. ഒരു എ ഐ റോബോട്ട് ആയിട്ടായിരുന്നു ജാസ്മിൻ ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് കൺസഷൻ റൂമിൽ എത്തി പരസ്പരം സോറി പറഞ്ഞു കെട്ടിപ്പിടിച്ചു പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. നിങ്ങൾക്ക് പരാതിയുണ്ടോ എന്ന് ബിഗ് ബോസ് ജാസ്മിനോട് ചോദിച്ചപ്പോൾ ഇല്ല എന്നു പറഞ്ഞു ജാസ്മിൻ തന്നെ പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.
ഇപ്പോൾ റസ്മിന് എതിരെ മോഹൻലാലിനോട് പരാതിപ്പെടുകയാണ് സിജോ. മോഹൻലാലിന്റെ ചോദ്യത്തിന് ഉത്തരമായിട്ടാണ് ജാസ്മിന്റെ ഭാഗത്ത് നിന്നും തെറ്റൊന്നും ഉണ്ടായിട്ടില്ല എന്നും തെറ്റ് മുഴുവൻ രശ്മിൻ്റെ ഭാഗത്താണ് എന്നും സിജോ പറയുന്നത്. സമാനമായ കാര്യം തന്നെയാണ് അർജുനും ആരോപിക്കുന്നത്.
റസ്മിന് എതിരെ ബിഗ് ബോസ് ശക്തമായ നടപടിയെടുക്കാനുള്ള സാധ്യത കാണുന്നുണ്ട്. അതേസമയം സ്ത്രീകൾ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ പലപ്പോഴും ബിഗ് ബോസ് ഒരു മൃദു സമീപനം എടുക്കുന്നതായിട്ടാണ് പരാതി ഉയരുന്നത്. സമാനമായ ഒരു ആരോപണത്തിന്റെ പേരിൽ ആയിരുന്നു റോബിൻ രാധാകൃഷ്ണൻ പുറത്തുപോയത്. ഇന്ന് അതേപോലെ ഒരു കാര്യം രശ്മിൻ ചെയ്തപ്പോൾ ബിഗ് ബോസ് രമ്യമായി പ്രശ്നം പരിഹരിക്കുകയായിരുന്നു.