Film News

നടിയോട് അശ്ലീല ചോദ്യം ചോദിച്ചു യൂട്യൂബർ, ഇയാളെ പോലീസ് സ്റ്റേഷനിൽ കയറ്റി നടി, യൂട്യൂബർ ചോദിച്ച ചോദ്യം കേട്ടോ?

സിനിമ നടിമാർ എവിടെയെങ്കിലും പബ്ലിക് ആയ സ്ഥലത്ത് പോയാൽ അവരെ ചുറ്റി ധാരാളം മാധ്യമങ്ങൾ വരുന്നത് പുതിയ കാര്യമൊന്നുമല്ല. അവരുടെ ചിത്രങ്ങൾ എടുക്കുവാനും വിശേഷങ്ങൾ തിരക്കുവാനും ധാരാളം മാധ്യമപ്രവർത്തകർ ആയിരിക്കും എപ്പോഴും അവരുടെ പിന്നാലെ ഉണ്ടാവുക. ഇത്തരത്തിലുള്ള ആളുകളെ പാപ്പരാസികൾ എന്നാണ് പൊതുവേ സിനിമ മേഖലയിൽ വിളിക്കുന്നത്. പലപ്പോഴും ഇതുപോലെയുള്ള ആളുകൾക്കെതിരെ നടിമാർ തന്നെ രംഗത്തുവരികയും അത് പിന്നീട് വലിയ രീതിയിൽ ചർച്ചയായി മാറുകയും ഒക്കെ ചെയ്യുന്നത് വളരെ പതിവുള്ള കാര്യമാണ്.

- Advertisement -

ഇപ്പോൾ ഒരു പ്രമുഖ നടിയോട് ഒരു യൂട്യൂബർ വളരെ മോശമായ രീതിയിലുള്ള ഒരു ചോദ്യമാണ് ചോദിച്ചിരിക്കുന്നത്. പെന്റഗൺ എന്ന സിനിമയിലെ താരം ആണ് യൂട്യൂബർക്കെതിരെ ഇപ്പോൾ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. നിങ്ങൾ അശ്ലീല സിനിമകളിൽ അഭിനയിക്കുമോ എന്നായിരുന്നു ഇയാൾ ചോദിച്ച ചോദ്യം. ചോദ്യം ചോദിക്കാനുള്ള അധികാരം നിങ്ങൾക്കുണ്ട് എന്ന് കരുതി എന്തും ചോദിക്കാം എന്നു കരുതരുത് എന്നായിരുന്നു താരം നൽകിയ മറുപടി.

കേവലം മറുപടി നൽകുക മാത്രമല്ല താരം. മല്ലീശ്വരം പോലീസ് സ്റ്റേഷനിൽ താരം പരാതി നൽകുകയും ചെയ്തു. വളരെ കഷ്ടപ്പെട്ടിട്ടാണ് താൻ സിനിമ മേഖലയിലെത്തിയത് എന്നും ആദ്യമൊക്കെ വളരെ ചെറിയ വേഷങ്ങൾ മാത്രമായിരുന്നു അവതരിപ്പിക്കുവാൻ ലഭിച്ചത് എന്നും ഇതുപോലെയുള്ള ഒരു ചോദ്യം അയാൾ എന്ത് അടിസ്ഥാനത്തിലാണ് ചോദിക്കുന്നത് എന്നും മനസ്സിലാകുന്നില്ല എന്നാണ് നടി തന്നെ പരാതിയിൽ പറയുന്നത്.

അതേസമയം നടി ഇയാളോട് ചൂടാകുന്ന രംഗങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് കോമൺസെൻസ് ഉണ്ടോ? ഞാൻ അത്തരത്തിൽ ഒരു നടിയല്ല. കന്നടയിൽ നീല സിനിമകൾ ഉണ്ടാക്കുന്നത് ആരാണ്? നിങ്ങൾ അവരോട് പോയി ചോദിക്കൂ എന്നൊക്കെയാണ് നടി ഇയാൾക്ക് നൽകുന്ന മറുപടി.

Athul

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

2 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

3 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

3 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

3 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

4 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

4 hours ago