Film News

നിങ്ങളെപ്പോലെ ഞാനും എന്റെ മക്കളെ സിനിമ കാണിക്കാറില്ല; കുടുംബസമേതം വന്ന് കുമാരി കാണണമെന്ന് പറഞ്ഞ പൃഥ്വിരാജിനോട് ആരാധകന്‍

ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന കുമാരി എന്ന ചിത്രം നാളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും. സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ കൂടിയാണ് കുമാരി . ചിത്രത്തിന്റെ പുറത്തു വന്ന ട്രെയിലറും പോസ്റ്ററും കണ്ടതോടെ പ്രേക്ഷകരുടെ ആകാംക്ഷയും കൂടി. ഒരു ശക്തമായ സ്ത്രീ കഥാപാത്രത്തെ തന്നെയാണ് ചിത്രത്തില്‍ ഐശ്വര്യ അവതരിപ്പിക്കുന്നത് എന്നതില്‍ സംശയമില്ല. നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത ചിത്രമാണ് കുമാരി. ഹൊറര്‍ ത്രില്ലറായി അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍മല്‍ തന്നെയാണ് എഴുതിയത്. നാടോടിക്കഥകളെ അടിസ്ഥാനമാക്കി ഒരു പുരാണകഥയാണ് ചിത്രം പറയുന്നത്. സച്ചിന്‍ രാംദാസും നിര്‍മലും ചേര്‍ന്നാണ് കഥ എഴുതിയത്.

- Advertisement -


നാളെ തീയറ്ററുകളില്‍ എത്തുന്ന സിനിമയ്ക്ക് ആശംസകള്‍ അറിയിച്ചു നിരവധി പേര്‍ എത്തി. നടന്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിന്റെ ലൈവില്‍ എത്തി ഈ സിനിമയുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നും പറഞ്ഞിരുന്നു. സിനിമയെക്കുറിച്ച് ഇദ്ദേഹം സംസാരിക്കുകയും ചെയ്തു . പിന്നാലെ കുടുംബസമേതം തന്നെ സിനിമ കണ്ട് അനുഗ്രഹിക്കണം എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ ഈ വീഡിയോയ്ക്ക് താഴെ വന്ന കമന്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കുടുംബസമേതം എങ്ങനെ കാണും ബ്രദര്‍ ബിക്കോസ് താങ്കള്‍ പറഞ്ഞ പോലെ ഞാനും എന്റെ മക്കളെ സിനിമ കാണിക്കാന്‍ ആഗ്രഹിക്കുന്ന ആളല്ല എന്നായിരുന്നു. ശ്യാം മോഹന്‍ എന്ന വ്യക്തി കുറിച്ചത്. ഈ കമന്റിന് താഴെ നിരവധി പേരാണ് പ്രതികരിച്ചു വരുന്നത്.

നേരത്തെ തന്റെ സിനിമകളൊന്നും മകളെ കാണിക്കാറില്ലെന്ന് പൃഥ്വിരാജ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അവളെപ്പോലെയുള്ള കുട്ടികള്‍ക്കായി താന്‍ ഒരു സിനിമ ഒരുക്കുമെന്നും നേരത്തെ  പൃഥ്വിരാജ് പറഞ്ഞിരുന്നു.

 

Anusha

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

6 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

6 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

6 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

6 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

7 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

7 hours ago