നടിയായും സഹ നടിയായും അഭിനയിച്ചിട്ടുള്ള താരമാണ് മാളവിക മേനോന്. സാധാരണ നടിയായി എത്തിക്കഴിഞ്ഞാല്‍ പിന്നെ സഹനടിയായ റോളുകളില്‍ താരങ്ങള്‍ അഭിനയിക്കാറില്ല. എന്നാല്‍ ഇതെല്ലാം മാറ്റി മറിച്ചു കൊണ്ടായിരുന്നു മാളവികയുടെ വരവ്. തനിക്ക് കിട്ടുന്ന ഏത് റോളും ഗംഭീരമായി തന്നെ നടി ചെയ്യാറുണ്ട്. ഈ താരം അവതരിപ്പിച്ച കഥാപാത്രങ്ങളും ശ്രദ്ധനേടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ മാളവിക ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. എന്നാല്‍ ഇതില്‍ ചില ഫോട്ടോയ്ക്ക് താഴെ വളരെ മോശം തരത്തിലുള്ള കമന്റുകള്‍ വരാറുണ്ട്.
ഇപ്പോഴിതാ ന്യൂ ഇയര്‍ ആഘോഷത്തിനിടെ പകര്‍ത്തിയ ഫോട്ടോസുമായാണ് മാളവിക എത്തിയിരിക്കുന്നത്. ഗോവയില്‍ വെച്ചായിരുന്നു നടി ന്യൂ ഇയര്‍ ആഘോഷിച്ചത്. ഗോവയിലെ ന്യൂ ഇയര്‍ സ്പെഷ്യല്‍ സണ്‍ ബേണ്‍ പാര്‍ട്ടിയിലും മാളവിക പങ്കെടുത്തിരുന്നു.
കളര്‍ഫുള്‍ ന്യൂ ഇയര്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ശേഷം മാളവിക സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. പിങ്ക് നിറത്തിലുള്ള ഗ്ലാമര്‍ വസ്ത്രവും ഷൂസും സണ്‍ഗ്ലാസും ധരിച്ചാണ് മാളവിക പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയത്. സ്പെഷ്യല്‍ ഗാലറിയില്‍ കേറി നിന്ന് സണ്‍ ബേണ്‍ പാര്‍ട്ടി ആസ്വദിക്കുന്ന ചിത്രങ്ങളും മാളവിക പങ്കുവെച്ചിരുന്നു.
എന്നാല്‍ ഇതിന് താഴെ വളരെ മോശം തരത്തിലുള്ള കമന്റുകളാണ് വരുന്നത്. ഹണി റോസിനെ പോലെ ആവാന്‍ ശ്രമിക്കുകയാണോ എന്നായിരുന്നു ഒരാള്‍ കുറിച്ചത്. എന്നാല്‍ തനിക്ക് താന്‍ ആയാല്‍ മതി എന്നാണ് ഇതിന് മാളവിക കൊടുത്ത മറുപടി. കൂടാതെ വളരെ മോശം തരത്തിലുള്ള ചില കമന്റുകളും ഇതിന് താഴെ വന്നു. എന്നാല്‍ നടിയെ അനുകൂലിച്ചു നിരവധി പേര് എത്തുന്നുണ്ട്.