മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര രത്നാകരൻ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ മനസ്സിലാവണമെന്നില്ല. എങ്കിലും സാന്ത്വനം എന്ന് പരമ്പരയിൽ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വ്യക്തിയാണ് ഇവർ എന്ന് പറഞ്ഞാൽ ഇവരെ പെട്ടെന്ന് മനസ്സിലാവും. കാരണം അത്രത്തോളം പ്രിയപ്പെട്ടത് ആണ് മലയാളികൾക്ക് ഈ നടിയും അതുപോലെ തന്നെ സാന്ത്വനം എന്ന് പരമ്പരയിൽ ഇവർ അവതരിപ്പിക്കുന്ന ജയന്തി എന്ന കഥാപാത്രവും.
കുറച്ചുനാളുകൾക്കു മുൻപ് ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ടെലിവിഷൻ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന ആൽബി ഫ്രാൻസിസ് എന്ന വ്യക്തിയെ ആയിരുന്നു ഇവർ വിവാഹം ചെയ്തത്. ഏറെ നാളുകളായി ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. എങ്കിലും രണ്ടുപേരും ഇതു മതങ്ങളിൽ വിശ്വസിക്കുന്നവർ ആയതുകൊണ്ട് ഇവരുടെ വീട്ടുകാരിൽ നിന്നും ചെറിയ എതിർപ്പ് ഉണ്ടായിരുന്നതുകൊണ്ട് ഇവരുടെ വിവാഹം നീണ്ടു പോവുകയായിരുന്നു. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ ആണ് ഇരുവരും വിവാഹം ചെയ്തത്.
അതേസമയം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഇവർ. തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരെ അറിയിക്കാറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് ഇവർക്ക്. ഇപ്പോൾ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയാണ് ഇവർ. കല്യാണം കഴിഞ്ഞിട്ട് ഇത്രയും ആയില്ലേ ഒരു കുട്ടിയൊക്കെ വേണ്ട എന്ന ചോദ്യത്തിന് ആണ് ഇവർ ഉത്തരം പറയുന്നത്.
വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ട് മതി കുഞ്ഞൊക്കെ എന്നാണ് തങ്ങളുടെ തീരുമാനം എന്നും ഇതൊക്കെ നടക്കുമ്പോൾ അങ്ങോട്ട് നടന്നുകൊള്ളും എന്നുമാണ് ഇദ്ദേഹം നൽകുന്ന മറുപടി. അതേസമയം ഇവർ രണ്ടുപേർക്കും പെൺകുട്ടിയെ മതി എന്നാണ് ആഗ്രഹം. ഒരുക്കി കൊണ്ടുനടക്കാൻ പെൺകുട്ടിയാണ് കൂടുതൽ നല്ലത് എന്നും അതേസമയം ആൺകുട്ടി ആയാലും പെൺകുട്ടിയായാലും ഞങ്ങൾക്ക് ഒരു വേർതിരിവും ഇല്ല എന്നും ഹെൽത്തി ബേബി ആയാൽ മാത്രം മതി എന്നുമാണ് ഇരുവരും പറയുന്നത്.