സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക ഉടൻതന്നെ ഉണ്ടാവാറുണ്ട്. ഇതിനു ഒരു കാരണം കൂടിയുണ്ട് എന്ന സംഗതി നിങ്ങൾക്ക് അറിയുമോ? അതെന്താണെന്ന് വച്ചാൽ സൂപ്പർതാരങ്ങളെ ഒരിക്കൽപോലും മലയാളികൾ നടീനടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ സ്നേഹിക്കുന്നതും അവരെ പരിചരിക്കുന്നതും. അതുകൊണ്ടുതന്നെ അവരുമായി ബന്ധപ്പെട്ട് വരുന്ന വിശേഷങ്ങൾ എല്ലാം തന്നെ നമുക്ക് പ്രിയപ്പെട്ടത് ആണ്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു ആൺകുട്ടിയുടെ ചിത്രം ആണ് ഇത്. അടിപൊളി ഫോർമൽ ഡ്രസ്സിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ഈ താരത്തെ മനസ്സിലായോ? മലയാളത്തിലെ യുവ സൂപ്പർ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം ഇന്ന്. മലയാളത്തിലെ അടുത്ത സൂപ്പർസ്റ്റാർ ആവാൻ വരെ സാധ്യതയുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. ആരാണ് ഇദ്ദേഹം എന്ന് മനസ്സിലായോ?
2011 വർഷത്തിൽ ആണ് താരം സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്. സീഡൻ എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഒരു മലയാള സിനിമയുടെ റീമേക്ക് ആയിരുന്നു ഇത്. നന്ദനം എന്ന സിനിമയുടെ തമിഴ് പതിപ്പ് ആയിരുന്നു ഇത്. മലയാളികളുടെ പ്രിയപ്പെട്ട അനന്യ ആണ് ഈ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളസിനിമയിൽ താരം ആദ്യമായി അഭിനയിക്കുന്നത് ബോംബെ മാർച്ച് 12 എന്ന സിനിമയിലാണ്. മമ്മൂട്ടി ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
അതേസമയം മല്ലുസിങ് എന്ന സിനിമയാണ് താരത്തിന് ഒരു ബ്രേക്ക് നൽകിയത്. ഈ വർഷം മൂന്നു സിനിമയിലാണ് താരം അഭിനയിച്ചിട്ടുള്ളത്. മേപ്പടിയാൻ എന്ന സിനിമയിലായിരുന്നു താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഈ സിനിമ നിർമ്മിച്ചത് ഉണ്ണിമുകുന്ദൻ തന്നെയാണ് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഇതിനുശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന മോഹൻലാൽ സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ഹോട്ട്സ്റ്റാർ വഴിയായിരുന്നു ഈ സിനിമയുടെ റിലീസ് നടന്നത്. പിന്നീട് കിലാഡി എന്ന തെലുങ്ക് സിനിമയിലെ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. മലയാളികളുടെ പ്രിയപ്പെട്ട രവിതേജ ആയിരുന്നു ഈ സിനിമയിലെ നായകൻ ആയി എത്തിയത്.