മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനുസിത്താര. ചെറിയ വേഷങ്ങളിലൂടെ ആണ് താരം മലയാളസിനിമയിൽ കരിയർ ആരംഭിച്ചത്. പിന്നീട് ഹാപ്പി വെഡിങ് എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിലൂടെ ആണ് താരം മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയത്. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് അനുസിത്താര.
സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിമിഷനേരംകൊണ്ട് ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറുന്നത്. ഇപ്പോൾ താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോ ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
ഒരു ചെറിയ കുട്ടിയുടെ ഫോട്ടോ ആണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഈ വ്യക്തിയുടെ പിറന്നാൾ ദിനത്തിലാണ് താരം ഈ ഫോട്ടോ പങ്കുവെച്ചത്. യഥാർഥത്തിൽ ആരാണ് ഈ വ്യക്തി എന്ന് അറിയുമോ? അനുസിത്താര തന്നെയാണ് ഈ ചിത്രത്തിലുള്ളത് എന്നാണ് ആരാധകർ ആദ്യം കരുതിയത്. എന്നാൽ ചിത്രത്തിലുള്ളത് ഒരു ആൺകുട്ടി ആണ് എന്ന് പിന്നീടാണ് ആരാധകർ ശ്രദ്ധിച്ചത്. പിന്നീട് ആരാണ് ഈ ചിത്രത്തിലുള്ളത് എന്നറിയാൻ ആരാധകർ പരക്കം പായുകയായിരുന്നു. എന്നാൽ ഇതിൻ്റെയൊന്നും ഒരു ആവശ്യവും ഉണ്ടായിരുന്നില്ല. അനുസിതാര തന്നെ ഈ വ്യക്തി ആരാണ് എന്നു ചിത്രത്തിന് താഴെ പറഞ്ഞിട്ടുണ്ട്. അയാളുടെ ഇൻസ്റ്റഗ്രാം ഐഡി ചിത്രത്തിന് താഴെ നൽകുകയും.
ഈ ചിത്രത്തിലുള്ളത് വിഷ്ണുപ്രസാദ് ആണ്. ആരാണ് വിഷ്ണു പ്രസാദ് എന്ന് മനസ്സിലായോ? മറ്റാരുമല്ല അനുസിത്താരയുടെ സ്വന്തം ഭർത്താവ് തന്നെയാണ് ഈ വിഷ്ണുപ്രസാദ്. സമൂഹമാധ്യമങ്ങളിൽ ധാരാളം ഫോളോവേഴ്സ് ഉള്ള വ്യക്തികളിൽ ഒരാൾ കൂടിയാണ് വിഷ്ണുപ്രസാദ്. നല്ല ഒരു ഫോട്ടോഗ്രാഫർ കൂടിയാണ് ഇദ്ദേഹം. അനുസിതാരയുടെ തന്നെ നിരവധി വൈറൽ ആയിട്ടുള്ള ഫോട്ടോകൾ എടുത്തത് വിഷ്ണുപ്രസാദ് ആയിരുന്നു.