കടലോര ഗ്രാമത്തിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് അടുത്ത മത്സരാർത്ഥി. അറബിക്കടലിന്റെ പുത്രൻ എന്ന ബഹുമതി ഇദ്ദേഹം നേടിയിട്ടുണ്ട്. ഇങ്ങനെ ഒരു വ്യക്തി വരുന്നു എന്ന സൂചന മോഹൻലാൽ നേരത്തെ തന്നെ തന്നിരുന്നു. ഇദ്ദേഹത്തിൻറെ ഏറ്റവും വലിയ പ്രത്യേകത എന്താണ് എന്ന് അറിയുമോ? ഇദ്ദേഹം ബിഗ് ബോസിന്റെ ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല എന്നതാണ്.
പൊതുവേ എല്ലാവരും ബിഗ് ബോസ് വീട്ടിൽ വരുന്നതിനു മുൻപ് പരിപാടിയെക്കുറിച്ച് വലിയ രീതിയിലുള്ള റിസർച്ചുകൾ നടത്താറുണ്ട്. പലരും മാസങ്ങളോളം ഊണും ഉറക്കവും ഇല്ലാതെയാണ് റിസർച്ചുകൾ നടത്തുന്നത്. എന്നാൽ ഇദ്ദേഹം ഇതുവരെ ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല എന്നതാണ് കൗതുകകരമായ വസ്തുത. അങ്ങനെ ഒരാൾ ബിഗ് ബോസ് പരിപാടിയിൽ വന്നാൽ ഇങ്ങനെയിരിക്കും എന്നാണ് ആരാധകർ ചോദിക്കുന്നത്.
ഒരേസമയം ഇൻറർനാഷണലും നാടൻ ആയിട്ടുള്ള വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. ഒരു വുശു പ്ലെയറാണ് ഇദ്ദേഹം. തൃശ്ശൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. വുശു സ്പോർട്ടിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. കടലിനെ സ്വന്തം അമ്മയെപ്പോലെ കാണുന്ന വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. ധാരാളം ഇൻറർനാഷണൽ മത്സരാർത്ഥികളിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
മത്സരങ്ങളിൽ നിന്നും അറബിക്കടലിന്റെ പുത്രൻ എന്ന പേര് ഇദ്ദേഹം നേടിയെടുത്തിട്ടുണ്ട്. പാക്കിസ്ഥാൻ ഗവൺമെൻറ് ആണ് ഇദ്ദേഹത്തിന് ടൈറ്റിൽ നൽകിയത്. കുങ്ഫു പോലെയുള്ള ഒരു മാർഷൽ ആർട്ട് ആണ് വുഷു. ഒരുപാട് മാർഷൽ ആർട്സിന്റെ മിക്സ് ആണ് ഇത്. അഞ്ചാം ക്ലാസ് മുതൽ ഇദ്ദേഹം ഇത് പ്രാക്ടീസ് ചെയ്യുന്നുണ്ട്. ആ സമയം മുതൽ തന്നെ ഈ സ്പോർട്ട് ഉണ്ടായിരുന്നു എങ്കിലും അത്ര ഫേമസ് ആയിരുന്നില്ല എന്നാണ് താരം പറയുന്നത്. അനിയൻ മിഥുൻ എന്നാണ് ഇദ്ദേഹത്തിൻറെ യഥാർത്ഥ പേര്.