Film News

നടൻ ശരത് കുമാറിനെതിരെ കോടതിയെ സമീപിച്ച് ധനുഷിന്റെ അമ്മ വിജയലക്ഷ്മി

മലയാളികൾക്ക് അടക്കം സുപരിചിതനായ താരങ്ങളിൽ ഒരാളാണ് ശരത്കുമാർ. നിരവധി മലയാളം സിനിമകളിൽ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നടൻ എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും ഇദ്ദേഹം പ്രശസ്തനാണ്. ഇപ്പോൾ ഇദ്ദേഹത്തിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഒരു സ്ത്രീ. വിജയലക്ഷ്മി എന്നാണ് ഇവരുടെ പേര്. ഇവർ ആരാണെന്ന് അറിയുമോ? സിനിമാതാരം ധനുഷിന്റെ അമ്മയാണ് ഇവർ. എന്തിനാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത് എന്നറിയുമോ?

- Advertisement -

ചെന്നൈ ത്യാഗരാജ നഗർ രാജമാന്നാർ തെരുവിലെ അപ്പാർട്ട്മെന്റിൽ ആണ് ധനുഷിന്റെ മാതാപിതാക്കൾ താമസിക്കുന്നത്. ഇവിടുത്തെ മുഴുവൻ താമസക്കാർക്കും പൊതുവായി ഉപയോഗിക്കുവാൻ മുകളിൽ ഒരു സ്ഥലം നൽകിയിട്ടുണ്ട്. എന്നാൽ ഇത് ശരത് കുമാർ കൈവശം വെച്ചിരിക്കുകയാണ് എന്നാണ് ഇവർ പരാതിയിൽ പറയുന്നത്. കൈവശം വെച്ചിരിക്കുക മാത്രമല്ല അത് വാങ്ങിച്ച് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് പരാതിയിൽ പറയുന്നുണ്ട്.

വിജയലക്ഷ്മി നേരത്തെ തന്നെ ഈ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ചെന്നൈ കോർപ്പറേഷനിൽ ഒരു പരാതി നൽകിയിരുന്നു. വിജയലക്ഷ്മി മാത്രമല്ല, അപ്പാർട്ട്മെന്റിലെ വേറെ ചിലരും ഇത്തരത്തിൽ പരാതി നൽകിയിരുന്നു. എന്നാൽ കോർപ്പറേഷൻ ഈ കാര്യത്തിൽ നടപടികൾ ഒന്നും തന്നെ സ്വീകരിച്ചില്ല. ഇതിനുശേഷമാണ് ഇവർ ഹൈക്കോടതിയെ സമീപിക്കുവാൻ തീരുമാനിച്ചത്.

കോടതി ബുധനാഴ്ച കേസ് പരിശോധിച്ചു. ശരത് കുമാറിനോടും ചെന്നൈ കോർപ്പറേഷനോടും അവരുടെ ഭാഗം അറിയിക്കുവാൻ ആവശ്യം നൽകിയിട്ടുണ്ട് ഇപ്പോൾ. അതേസമയം രണ്ട് വലിയ താരങ്ങൾക്കിടയിൽ നടക്കുന്ന ഒരു നിയമ പോരാട്ടം ആയിട്ടാണ് ഇത് സിനിമാലോകത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ ഇത് അങ്ങനെയൊന്നും വായിക്കേണ്ടതില്ല എന്നും ഒരു അപ്പാർട്ട്മെന്റിലെ കുറച്ച് അന്തേവാസികൾ തമ്മിലുള്ള പ്രശ്നമായി മാത്രമേ ഇതിനെ കാണാൻ സാധിക്കുകയുള്ളൂ എന്നുമാണ് മറ്റു ചിലർ പറയുന്നത്.

Athul

Recent Posts

പ്രിയം എന്ന സിനിമയിലെ നായികയെ ഓർമ്മയില്ലേ? 22 വർഷങ്ങൾക്ക് ശേഷം വിശേഷ വാർത്തയുമായി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദീപ നായർ. ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ഇവർ.…

48 seconds ago

രണ്ട് സിനിമകൾ ബോക്സ് ഓഫീസിൽ കനത്ത പരാജയം, എന്നാൽ ഈ രണ്ടു ബോംബുകൾക്ക് ടൈഗർ ഷ്രോഫ് വാങ്ങിയത് റെക്കോർഡ് പ്രതിഫലം

പൂജ ഇൻറർടൈൻമെന്റ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ വാർത്തകളാണ് ഇപ്പോൾ ബോളിവുഡ് മാധ്യമങ്ങളിൽ നിറയുന്നത്. 250 കോടി രൂപയാണ് ഇവരുടെ ഇപ്പോഴത്തെ…

12 mins ago

യുവാവിനെ അടിച്ചുകൊന്ന കേസിലെ ഒന്നാം പ്രതിയായ നടി പവിത്ര ഗൗഡയ്ക്ക് കസ്റ്റഡിയിൽ വിഐപി പരിഗണന, വീഡിയോ സഹിതം തെളിവുകൾ പുറത്ത്

കന്നട സിനിമ ഇൻഡസ്ട്രിയിൽ ഇപ്പോൾ വലിയ രീതിയിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് രേണുക സ്വാമി എന്ന യുവാവിനെ അടിച്ചുകൊന്ന കേസ്.…

29 mins ago

നന്നായി പെർഫോം ചെയ്യുന്നില്ലെങ്കിൽ എന്തിന് അവനൊപ്പം ജീവിക്കണം. ആദ്യം ലസ്റ്റ് ആണ് പ്രധാനം.ഉറക്കത്തിൽ മരിക്കണമെന്നാണ് താൻ അള്ളാഹുവിനോട് പ്രാർത്ഥിക്കും;ഷക്കീല

നിരവധി സിനിമകളിലൂടെ പ്രേക്ഷകർ മറക്കാത്ത മുഖമാണ് ഷക്കീലയുടേത്.വ്യക്തി ജീവിതത്തിലെയും കരിയറിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഷക്കീല. സിനിമാ രം​ഗത്ത് തിളങ്ങി നിന്ന…

34 mins ago

പുതിയ ഒരു സന്തോഷം കൂടി, സന്തോഷവാർത്ത അറിയിച്ചു റിയാസ് ഖാൻ, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റിയാസ്ഖാൻ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ അധികമായി ഇദ്ദേഹം മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ്.…

45 mins ago

50 ലക്ഷമല്ല ജിന്റോയ്ക്ക് കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇത്രയാണ്.സർപ്രൈസുമായി ജിന്റോയും

ബിഗ്ബോസിൽ സാധാരണക്കാരന്റെ പ്രതിനിധിയെന്നായിരുന്നു ഒരു വിഭാഗം പ്രേക്ഷകർ ജിന്റോയെ വിശേഷിപ്പിച്ച്. ഫിസിക്കൽ ടാസ്കുകളിലെല്ലാം മികവാർന്ന പ്രകടനം കാഴ്ചവെച്ചതോടെ ജിന്റോയ്ക്ക് ആരാധക…

1 hour ago