ആരാധകര്‍ ഏറെയുള്ള നടനാണ് അജയകുമാര്‍ എന്ന ഗിന്നസ് പക്രു. ജീവിതത്തിലെ പല അനുഭവങ്ങളും ഈ നടന് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തന്റെ കാര്‍ അപകടത്തില്‍പ്പെട്ടതിനെ കുറിച്ചാണ് നടന് പറയുന്നത്. തിരുവല്ല ബൈപ്പാസില്‍ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വെച്ചായിരുന്നു അപകടം. ഇതേ കുറിച്ച് പറഞ്ഞു കൊണ്ട് നടന് പങ്കുവെച്ച പോസ്റ്റ് വൈറല്‍ ആയിരിക്കുകയാണ്.
പ്രാര്‍ത്ഥിച്ചവര്‍ക്കും , എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി. എന്റെ യാത്ര തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു. സീറ്റ് ബെല്‍റ്റിന്റെ പ്രധാന്യം നേരിട്ട് അറിഞ്ഞുവെന്നും ഗിന്നസ് പക്രു കുറിച്ചിരുന്നു. നിരവധി പേരാണ് പക്രുവിന്റെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. പ്രാര്‍ത്ഥനയുണ്ട്, സുരക്ഷിതനാണെന്ന് അറിഞ്ഞപ്പോഴാണ് ആശ്വാസമായത്. എല്ലാവര്ക്കും നന്ദിയെന്നും പോസ്റ്റിന് താഴെയായി പക്രു കുറിച്ചിരുന്നു.
സുഹൃത്തുക്കളെ, ഇന്ന് രാവിലെ. തിരുവല്ലയില്‍ വെച്ച് ഞാന്‍ ഒരു കാറപകടത്തില്‍പ്പെട്ടു. പരിക്കുകള്‍ ഒന്നും തന്നെയില്ല. എതിര്‍ദിശയില്‍ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.. ഞാന്‍ സുഖമായിരിക്കുന്നു. മനോധൈര്യം കൈവിടാതെ എന്റെ കാര്‍ ഓടിച്ച ശിവനും, അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാര്‍ക്കും എസ് ഐ ഹുമയൂണ്‍ സാറിനും, സുഹൃത്തായ മാത്യു നൈനാനും , വീട്ടിലെത്തിച്ച ട്വിന്‍സ് ഇവന്‍സ് ഉടമ ടിജുവിനും നന്ദി, നടന് കുറിച്ചു.