ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് മലൈക അറോറ. ബോളിവുഡിലെ ധാരാളം ഹിറ്റ് സിനിമകളിൽ ആണ് ഇവർ അഭിനയിച്ചിട്ടുള്ളത്. പിന്നീട് ധാരാളം പരസ്യ ചിത്രങ്ങളിലും ഇവർ പ്രത്യക്ഷപ്പെട്ടു. ഒരുപാട് ഐറ്റം നമ്പറുകൾ ഇവർ ചെയ്തിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോൾ 48 വയസ്സ് ഉണ്ട് താരത്തിന്. എങ്കിലും യുവതികളായ പെൺകുട്ടികളെ പോലും വെല്ലുന്ന ഫിറ്റ്നസ് ആണ് താരം നിലനിർത്തുന്നത്.
1998 വർഷത്തിൽ ആയിരുന്നു താരം വിവാഹിതയാകുന്നത്. അർബാസ് ഖാൻ്റെ ആയിരുന്നു താരം വിവാഹം ചെയ്യുന്നത്. സൽമാൻ ഖാൻറെ സഹോദരൻ കൂടിയായിരുന്നു ഇദ്ദേഹം. അടുത്തിടെ പുറത്തിറങ്ങിയ ബിഗ് ബ്രദർ എന്ന മോഹൻലാൽ സിനിമയിൽ അർബാസ് ഖാൻ വില്ലനായി എത്തിയിരുന്നു. അതേസമയം ബോളിവുഡിൽ നിരവധി ഹിറ്റ് സിനിമകൾ ഒരുമിച്ച് നിർമ്മിച്ചത് അർബാസ് ഖാനും മലൈക അറോറയും ചേർന്ന് ആയിരുന്നു.
2017 വർഷത്തിലായിരുന്നു ഇരുവരും ഔദ്യോഗികമായി വിവാഹ മോചനം നേടുന്നത്. ഇപ്പോൾ താരത്തെ സംബന്ധിക്കുന്ന ഒരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ പരക്കുന്നത്. താരത്തിന് ഒരു ആക്സിഡൻറ് സംഭവിച്ചിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അപ്പോളോ ഹോസ്പിറ്റലിൽ ആണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. മുംബൈ പൂനെ എക്സ്പ്രസ് വേ ഭാഗത്തുനിന്നും 38 കിലോമീറ്റർ മാറിയിട്ട് ആണ് ഈ സംഭവം നടക്കുന്നത് എന്നാണ് പറയുന്നത്. ഇവിടെ സ്ഥിരമായി ആക്സിഡൻറ് നടക്കാറുണ്ട് എന്നാണ് പറയപ്പെടുന്നത്.
ഒരേ സമയം മൂന്നു വാഹനങ്ങൾ ആയിരുന്നു കൂട്ടിയിടിച്ചത്. മൂന്ന് വാഹനങ്ങൾക്കും ഒരുപോലെ പരിക്ക് പറ്റി എന്നാണ് അറിയാൻ സാധിക്കുന്നത്. ഒരു ടൂ വീലർ ആയിരുന്നു അപകടത്തിന് കാരണം എന്നും എന്നാൽ അവർ ഉടൻ തന്നെ സ്ഥലം വിട്ടു എന്നുമാണ് പറയപ്പെടുന്നത്. ഈ വിഷയത്തിൽ പോലീസ് ഇപ്പോൾ അന്വേഷണം നടത്തിവരികയാണ്. ഈ രണ്ടു വാഹനങ്ങൾക്ക് ഇടയിലായിരുന്നു മലയ്ക സഞ്ചരിച്ച കാർ അകപ്പെട്ടു പോയത്. താരത്തിന് ഗുരുതരമായ പരിക്കുകൾ ഒന്നും പറ്റിയിട്ടില്ല എന്നാണ് പറയപ്പെടുന്നത്. ആശുപത്രിയിൽ ആണെങ്കിലും സുഖം പ്രാപിച്ചു വരികയാണ് എന്നാണ് റിപ്പോർട്ടുകൾ.