മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലാൽ ജോസ് അണിയിച്ചൊരുക്കിയ സിനിമകളിൽ ഒന്നാണ് ഒരു മറവത്തൂർ കനവ്. ഈ സിനിമയിലൂടെയാണ് ലാൽ ജോസ് ശ്രദ്ധിക്കപ്പെടുന്ന സംവിധായകരിൽ ഒരാളായി മാറിയത്. വളരെ രസകരമായ ഒരു കഥാപാത്രത്തെ ആയിരുന്നു മമ്മൂട്ടി ഈ സിനിമയിൽ അവതരിപ്പിച്ചത്. സിനിമയിൽ ഒരു ബാലതാരം മമ്മൂട്ടിയെ കല്ലെടുത്ത് എറിയുന്ന ഒരു രംഗം ഉണ്ട്. വളരെ വൈകാരികമായ ഒരു രംഗമായിരുന്നു ഇത്. കാണുന്ന പ്രേക്ഷകന്റെ എല്ലാം കണ്ണ് നിറയ്ക്കുന്ന ഒരു രംഗമായിരുന്നു ഇത്.
വിഷ്ണു ഗോപാൽ എന്നാണ് ഈ പയ്യൻറെ പേര്. വളരെ കുറച്ച് സമയം മാത്രമേ സ്ക്രീനിൽ ഉണ്ടായിരുന്നു എങ്കിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. എന്നാൽ താരം പിന്നീട് സിനിമയിൽ അത്ര സജീവമായില്ല. ഒരു ഡോക്ടർ ആയിട്ടാണ് താരം ഇന്ന് പ്രവർത്തിക്കുന്നത്. മലയാളത്തിലെ ഒരു പ്രമുഖ നടിയുടെ ഭർത്താവ് ആണ് ഇന്ന് അദ്ദേഹം. ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവേ ആയിരുന്നു ലാൽ ജോസ് ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.
ബിജു മേനോന്റെ മകന്റെ വേഷത്തിൽ ആയിരുന്നു വിഷ്ണു ഈ കഥാപാത്രം ആയി എത്തിയത്. മമ്മൂട്ടിയുടെ സഹോദരനായിരുന്നു ബിജു മേനോൻ. ബിജു മേനോൻ അവതരിപ്പിച്ച കഥാപാത്രത്തെ മമ്മൂട്ടിയുടെ കഥാപാത്രം കൊന്നത് ആയിട്ടാണ് എല്ലാവരും തെറ്റിദ്ധരിക്കുന്നത്. അങ്ങനെ തന്നെയാണ് വിഷ്ണു അവതരിപ്പിക്കുന്ന കഥാപാത്രവും കരുതുന്നത് എന്നതുകൊണ്ട് തന്നെയാണ് മമ്മൂട്ടിയെ ഈ കഥാപാത്രം കല്ല് കൊണ്ട് എറിഞ്ഞത്. സിനിമയിലെ വളരെ പ്രധാനപ്പെട്ട ഒരു രംഗമായിരുന്നു ഇത്.
ശില്പ ബാല എന്ന നടിയെ ആണ് ഇദ്ദേഹം വിവാഹം ചെയ്തത്. മലയാളത്തിലെ മുൻനിര യുവ നടിമാരിൽ ഒരാളാണ് ശില്പ ബാല. വിഷ്ണുവുമായി കുറച്ചുകാലത്തെ അടുപ്പം ലാൽ ജോസിന് ഉണ്ടായിരുന്നു. മെഡിസിന് ചേർന്ന വിവരം ഒക്കെ ലാൽജോസ് അറിഞ്ഞിരുന്നു. എന്നാൽ ശിൽപ്പയെ ആയിരുന്നു ഇദ്ദേഹം വിവാഹം ചെയ്തത് എന്നൊന്നും ലാൽ ജോസ് അറിഞ്ഞിരുന്നില്ല. വിഷ്ണു ഒരു നല്ല ഡാൻസർ കൂടിയായിരുന്നു എന്നൊക്കെ ലാൽ ജോസിന് ഇപ്പോഴും ഓർമ്മയുണ്ട്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…