Film News

അനശ്വര രാജൻ ബോളിവുഡിലേക്ക്, എത്തുന്നത് ഒരു മലയാളം സിനിമയുടെ ഹിന്ദി റീമേക്കിൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറ്റം നടത്തുന്നത്. മഞ്ജുവാര്യർ ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മഞ്ജു വാര്യരുടെ ഒപ്പം വളരെ മികച്ച പ്രകടനം ആയിരുന്നു പുതുമുഖക്കാരി ആയിരുന്നിട്ട് കൂടി അനശ്വര കാഴ്ചവച്ചത്. ഈ സിനിമയിലെ പ്രകടനം ഏറെ നിരൂപക പ്രശംസ നേടുകയും അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു.

- Advertisement -

ഇന്ന് മലയാളത്തിലെ മുൻനിര യുവനായികമാരിൽ ഒരാളാണ് അനശ്വര. നായിക പ്രാധാന്യമുള്ള ധാരാളം സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞത്. വളരെ മികച്ച പ്രകടനമായിരുന്നു താരം ഓരോ സിനിമയിലും കാഴ്ചവെച്ചത്. മൈക്ക് എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഈ സിനിമ ഒരേസമയം തിയേറ്റർ വിജയം നേടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു. ഇപ്പോൾ അനശ്വര ആരാധകർക്ക് മറ്റൊരു സന്തോഷവാർത്തയാണ് വരുന്നത്.

അനശ്വര രാജൻ ബോളിവുഡിലേക്ക് കടക്കുകയാണ് എന്ന് വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. യാരിയാൻ 2 എന്നാണ് സിനിമയുടെ പേര്. അനശ്വരയുടെ ഒപ്പം പ്രിയ വാര്യരും സിനിമയിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരോടൊപ്പം മീസാൻ ജാഫറി, യാഷ് ദാസ് ഗുപ്ത എന്നിവരാണ് സിനിമയിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു മലയാളം സിനിമയുടെ റീമേക്ക് ആണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയുടെ ആണ് ഇത്. അഞ്ജലി മേനോൻ ആയിരുന്നു ഈ സിനിമ മലയാളത്തിൽ സംവിധാനം ചെയ്തത്. പിന്നീട് ഈ സിനിമ തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. ഇപ്പോൾ ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഈ സിനിമയുടെ ഹിന്ദി പതിപ്പ് ഒരുങ്ങുന്നത്.

Athul

Recent Posts

മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി മുഹമ്മദ് റിയാസ്

ഇന്ന് മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ പിറന്നാളാഘോഷിക്കുകയാണ്. ഇദ്ദേഹത്തിന് പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെ…

2 hours ago

അന്ന് ഞാൻ കണ്ടത് സിഗരറ്റ് വലിച്ച് നിൽക്കുന്ന ജാസ്മിന്റെ ഉപ്പ,അന്ന് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.

ജാസ്മിന്റെ കുടുംബത്തെ ചെന്നൈയിൽ വെച്ച് കാണാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജാസ്മിന്റെ പിതാവ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിബിനും…

3 hours ago

ശോഭയ്ക്ക് കപ്പ് കിട്ടാത്ത ദേഷ്യം ആണ്.അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതിക്കാരി ശോഭ വിശ്വനാഥ്.കുറിപ്പുമായി താരം

അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം…

6 hours ago

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

17 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

18 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

18 hours ago