മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷമ്മി തിലകൻ. മലയാള സിനിമയിൽ ഇദ്ദേഹം കഴിഞ്ഞ കുറെ വർഷങ്ങളായി വളരെ സജീവമാണ്. എന്നാൽ അടുത്തകാലത്തായി മാത്രമാണ് ഇദ്ദേഹത്തിന് വളരെ മികച്ച കഥാപാത്രങ്ങൾ ലഭിച്ചു തുടങ്ങിയത്. ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പാൽതു ജാൻവർ എന്ന സിനിമയിൽ ഇദ്ദേഹം ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അച്ഛൻ തിലകന്റെ മാനറിസങ്ങൾ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഒരു കഥാപാത്രത്തിൽ ആയിരുന്നു ഇദ്ദേഹം ഈ സിനിമയിൽ അവതരിപ്പിച്ചത്.
വളരെ വലിയ രീതിയിൽ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ഇതുകൂടാതെ നിവിൻ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു ലിജു കൃഷ്ണ സംവിധാനം ചെയ്ത പടവെട്ട് എന്ന സിനിമയിലും ഇദ്ദേഹം ഒരു കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു. വില്ലൻ കഥാപാത്രത്തെ ആയിരുന്നു ഇദ്ദേഹം ഈ സിനിമയിൽ അവതരിപ്പിച്ചത് എങ്കിലും വളരെയേറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഒരു കഥാപാത്രമായിരുന്നു ഇത്. അടുത്തവർഷത്തെ സ്റ്റേറ്റ് അവാർഡിന് പോലും അർഹതയുള്ള കഥാപാത്രമാണ് ഇത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
അതേസമയം സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. പലപ്പോഴും സിനിമ മേഖലയിൽ നടക്കുന്ന കാര്യങ്ങളിൽ താരം അഭിപ്രായം രേഖപ്പെടുത്താറുണ്ട്. ഇതെല്ലാം തന്നെ വളരെ വലിയ രീതിയിൽ ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹത്തിന്റെ പോസ്റ്റുകൾ ചർച്ചയായി മാറുന്നത് പതിവാണ്.
ഇപ്പോൾ ഇദ്ദേഹത്തിൻറെ വ്യക്തിപരമായ ഒരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. മകന് പിറന്നാൾ ആശംസകൾ അർപ്പിച്ചുകൊണ്ട് ആണ് ഇപ്പോൾ ഇദ്ദേഹം എത്തിയിരിക്കുന്നത്. അഭിമന്യു എന്നാണ് ഇദ്ദേഹത്തിന്റെ മകൻറെ പേര്. അത്ഭുതപ്പെടുത്തുന്ന ഒരു യുവാവായി നീ വളർന്നിരിക്കുന്നു എന്നും എല്ലാകാലവും ഇതുപോലെ നന്മയുള്ളവൻ ആയി ഇരിക്കാൻ സാധിക്കട്ടെ എന്നുമാണ് ഇദ്ദേഹം പറയുന്നത്. അതേ സമയം നിരവധി ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ മകന് പിറന്നാൾ ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.