മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും കുടുംബവിളക്ക് എന്ന പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് അമൃത എന്ന് പറഞ്ഞാൽ ഇവരെ പെട്ടെന്ന് മനസ്സിലാവും. അത്രത്തോളം ജനപ്രിയ പരമ്പരയായിരുന്നു ഇത്. അതുപോലെ തന്നെ ഇതിലെ കഥാപാത്രങ്ങൾ എല്ലാവരും തന്നെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയവർ ആയിരുന്നു.
സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും നടത്തുന്ന ഫോട്ടോഷൂട്ടുകളും എല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെ തനിക്ക് താൻ പഠിച്ച സ്കൂളിൽ നിന്നും നേരിടേണ്ടി വന്ന ഒരു മോശം അനുഭവം താരം വെളിപ്പെടുത്തിയിരുന്നു. മന്ത്രി ഇരിക്കുന്ന സ്റ്റേജിൽ ഇരിക്കാൻ നിങ്ങൾക്ക് യോഗ്യതയില്ല എന്നായിരുന്നു ഇവരോട് ഒരാൾ പറഞ്ഞത്. എന്നാൽ ഇത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇവരെ ചേർത്ത് നിർത്തി ഒരു ഫോട്ടോ എടുത്തിട്ടായിരുന്നു മന്ത്രിയും ഇവരും ഒരുപോലെ മറുപടി നൽകിയത്.
അതേസമയം ഇപ്പോൾ ഇവരുടെ കുറച്ച് ഫോട്ടോകളാണ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നത്. മിഥുനത്തിലെ തിരുവോണം എന്നാണ് ചിത്രങ്ങൾക്ക് അമൃത നൽകിയിരിക്കുന്ന ക്യാപ്ഷൻ. മനോഹരമായ സാരിയിൽ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അതിനിടയിൽ പിറന്നാളായോ എന്ന് ചോദിച്ചു കൊണ്ട് ഒരു വ്യക്തി എത്തിയിരുന്നു. അത് എന്നായിരുന്നു താരം നൽകിയ മറുപടി. തുടർന്ന് നിരവധി ആളുകളാണ് പിറന്നാളാശംസകൾ നേർന്നുകൊണ്ട് ഇപ്പോൾ രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം താരം ഇപ്പോൾ സീരിയൽ മേഖലയിൽ വളരെ സജീവമാണ്. ഇത് കൂടാതെ തന്നെ താരം മോഡലിംഗ്, മറ്റു ടെലിവിഷൻ പരിപാടികൾ എന്നിവയിൽ എല്ലാം പങ്കെടുക്കാറുണ്ട്. ധാരാളം ആരാധകരെയാണ് താരം ഇവിടെ നിന്നും എല്ലാം വാരിക്കൂട്ടിയത്. അതേസമയം കുടുംബവിളക്ക് എന്ന പരമ്പര താരം ഇടക്കിവച്ച് ഉപേക്ഷിച്ചിരുന്നു. പകരം താരത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ മറ്റൊരു നടിയായിരുന്നു വന്നത്.