Film News

കുറച്ചു ദിവസത്തേക്ക് ബിഗ് ബോസ് വീട് ഇനി ഉണ്ടാവില്ല, പകരം മറ്റൊരു സ്ഥലം – കാരണം ഇതാണ്

ബിഗ് ബോസ് നാലാം സീസൺ വിജയകരമായി മുന്നോട്ടു പോവുകയാണ്. പരിപാടിയുടെ ഏറ്റവും വലിയ ആകർഷണമാണ് ഓരോ ആഴ്ചയും നൽകുന്ന ടാസ്ക്. ഇതിൽ നിങ്ങൾ പെർഫോം ചെയ്യുന്നത് അനുസരിച്ച് ആയിരിക്കും ആ ആഴ്ച നിങ്ങൾക്ക് ലഭിക്കുന്ന ലക്ഷ്വറി ബഡ്ജറ്റ് പോയിൻറ്. ഇനി കുറച്ചുനാളത്തേക്ക് ബിഗ് ബോസ് വീട് ഉണ്ടാവില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. പരിപാടിയിൽ തന്നെയാണ് ഈ പ്രഖ്യാപനം ഔദ്യോഗികമായി മത്സരാർത്ഥികൾ നടത്തിയത്. ഇതിന് ഒരു കാരണവുമുണ്ട്. അത് എന്താണ് എന്ന് അറിയുമോ?

- Advertisement -

ബിഗ് ബോസ് വീട് ഇനിമുതൽ ഒരു റിസോർട്ട് ആയി മാറുകയാണ്. ഹൗസ് ഓഫ് ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് ഈ സുഖവാസ കേന്ദ്രത്തിന് നൽകിയിരിക്കുന്ന പേര്. ഡെയ്സി ആയിരിക്കും ചീഫ് സൂപ്പർവൈസർ മാനേജർ. ഈ റിസോർട്ടിലെ ജീവനക്കാർ ആയിരിക്കും മറ്റു മത്സരാർത്ഥികൾ. ചില മത്സരാർത്ഥികൾ ഈ റിസോർട്ടിൽ എത്തുന്ന അതിഥികൾ ആയിരിക്കും. ഇനി ബിഗ് ബോസ് വീട് എന്നതിനുപകരം ബിഗ് ബോസ് റിസോർട്ട് ആയിരിക്കും ഉണ്ടാവുക. ഇവിടെ നിങ്ങൾ പെർഫോം ചെയ്യുന്നത് അനുസരിച്ച് ആയിരിക്കും നിങ്ങളുടെ പോയിൻ്റുകൾ ലഭിക്കുക.

ബിഗ് ബോസ് നൽകിയ നിർദ്ദേശപ്രകാരം ഡെയ്സി ആണ് ഈ റിസോർട്ടിലേക്ക് വേണ്ട സ്റ്റാഫുകളെ അഭിമുഖം നടത്തി തിരഞ്ഞെടുത്തത്. റോൺസൺ ആണ് ക്ലീനിങ് വിഭാഗം. നിമിഷ ആണ് ഡിഷ് വാഷിംഗ് വിഭാഗം. ജാസ്മിനാണ് സെക്യൂരിറ്റി ചുമതല. അഖിൽ ആയിരിക്കും ഷെഫ്. അതേസമയം ബ്ലെസ്സി, അപർണ എന്നിവർ ആയിരിക്കും പേഴ്സണൽ അസിസ്റ്റൻറ്. ഇവരെയൊക്കെ തിരഞ്ഞെടുത്തത് ഡെയ്സി തന്നെയാണ്. അഭിമുഖത്തിലൂടെ ആയിരുന്നു ഇവരെ എല്ലാവരെയും തിരഞ്ഞെടുത്തത്. അതേസമയം ഈ റിസോർട്ടിലെ അതിഥികൾ ആരായിരിക്കും എന്ന് അറിയുമോ?

ലക്ഷ്മി പ്രിയ, സുചിത്ര, ധന്യാമേരി വർഗീസ്, റോബിൻ, ദിൽഷ എന്നിവർ ആയിരിക്കും റിസോർട്ടിലെ അതിഥികളായി എത്തുന്നത്. ഇവർക്ക് എല്ലാവർക്കും ഓരോ കഥാപാത്രമായും പ്രകടനം കാഴ്ച വയ്ക്കേണ്ടതുണ്ട്. പൊങ്ങച്ചക്കാരി ആയിട്ടാണ് ലക്ഷ്മിപ്രിയ എത്തേണ്ടത്. അതേസമയം സുഭദ്ര അന്തർജ്ജനം എന്നായിരുന്നു ഈ കഥാപാത്രത്തിന് നൽകിയ പേര്. അതേസമയം ഒരു ഇൻറർനാഷണൽ മോഡൽ ആയിട്ട് ആയിരിക്കും ധന്യാമേരി വർഗീസ് റിസോർട്ടിൽ എത്തുന്നത്. ഓ സി ഡി രോഗം ഉള്ള വ്യക്തി ആയിട്ടായിരിക്കും സുചിത്ര ബിഗ്ബോസ് വീട്ടിലെത്തുക. ഒരു കാര്യം വീണ്ടും വീണ്ടും ചെയ്യുന്നതിനെ ആണ് ഇങ്ങനെ പറയുന്നത്. അതേസമയം റോബിനും ദിൽശയും അടുത്തിടെ വിവാഹം കഴിഞ്ഞ് ഹണിമൂൺ ആഘോഷിക്കുന്നത് വേണ്ടിയാണ് റിസോർട്ടിൽ എത്തിയിരിക്കുന്നത്.

Athul

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

1 hour ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

11 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

12 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

12 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

12 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

12 hours ago