സിനിമാ സീരിയൽ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ ഇവരെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ട് ഇവരെ നമ്മൾ കാണുന്നത് നമ്മുടെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ ആണ് എന്നതുകൊണ്ടും അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ രണ്ട് കൈകളും നീട്ടി സ്വീകരിക്കും എന്നതുകൊണ്ടുമാണ്. ഇതറിയാവുന്ന ഓൺലൈൻ മാധ്യമങ്ങൾ ഇവരുടെ വാർത്തകൾക്ക് വലിയ പ്രാധാന്യം നൽകുകയും അതെല്ലാം പ്രേക്ഷകർ പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയും ചെയ്യുന്നത് പതിവാണ്.
ഇപ്പോൾ ഒരു സിനിമ നടൻറെ കുറച്ചു ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഫാമിലിയോടെ ഇദ്ദേഹം എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് ഇദ്ദേഹവും ഇദ്ദേഹത്തിൻറെ കുടുംബവും. ബാലി എന്ന സ്ഥലത്തേക്ക് ആണ് ഇപ്പോൾ ഇവർ കുടുംബസമേതം അവധി പോയിരിക്കുന്നത്. ഇദ്ദേഹത്തിൻറെ ഭാര്യയെയും മകളെയും നമുക്ക് ചിത്രത്തിൽ നിന്നും കാണാം.
അർജുൻ അശോകൻ എന്ന നടനെ കുറിച്ചാണ് പറഞ്ഞുവരുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഹരിശ്രീ അശോകന്റെ മകൻ എന്ന ലേബലിൽ ആണ് ഇദ്ദേഹം സിനിമ മേഖലയിൽ എത്തിയത് എങ്കിലും ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന യുവ നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. എന്നാൽ അച്ഛനെ പോലെ ഹാസ്യ കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന നടനല്ല ഇദ്ദേഹം. നടനായും വില്ലനായും സ്വഭാവനടനായും ഇദ്ദേഹം കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
നിഖിത എന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. 2018 വർഷത്തിൽ ആയിരുന്നു ഇവരുടെ വിവാഹം. എറണാകുളം സ്വദേശിനി ആണ് നിഖിത. ഇൻഫോപാർക്കിൽ ആണ് ഇവർ ജോലി ചെയ്യുന്നത്. എട്ടുവർഷം നീണ്ട പ്രണയത്തിനോടു ആയിരുന്നു രണ്ടു പേരും വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകൾ കൂടിയുണ്ട്. അൻവി എന്നാണ് മകളുടെ പേര്.