സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിനു കാരണം സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാർത്തകളെല്ലാം തന്നെ നമുക്ക് പ്രിയപ്പെട്ടത് ആണ്.
ഇപ്പോൾ ഒരു നടിയുടെ ചിത്രം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഇവർ തന്നെയാണ് ഈ ചിത്രം ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവച്ചത്. ബാൽക്കണിയിൽ നിന്നും വിദൂരതയിലേക്ക് നോക്കുന്ന ചിത്രം ആണ് താരം പങ്കുവെച്ചത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. ഇതിനോടകം ചിത്രങ്ങൾ ലക്ഷക്കണക്കിന് ആളുകളാണ് ലൈക്ക് ചെയ്തു കഴിഞ്ഞത്.
മലയാള സിനിമയിലൂടെ ആണ് താരം അരങ്ങേറിയത്. എന്നാൽ ഈ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തിൽ എത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മലയാളം ഒഴികെയുള്ള മറ്റെല്ലാ ഭാഷകളിലും ഈ സിനിമ വലിയ വിജയമായിരുന്നു. മലയാളികൾ കൈയൊഴിഞ്ഞ സ്ഥിതിക്ക് ഇപ്പോൾ തെലുങ്കിലും ബോളിവുഡിലും സജീവമാകാനാണ് താരം പദ്ധതിയിടുന്നത്. നിരവധി തെലുങ്ക് സിനിമകളിലാണ് താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇരിക്കുന്നത്. അതേസമയം ബോളിവുഡിൽ നിന്നും താരത്തിന് ഓഫറുകൾ വരുന്നുണ്ട്.
പ്രിയ വാര്യർ എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഒരു അടാർ ലവ് എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒമർ ലുലു ആയിരുന്നു ഈ സിനിമയുടെ സംവിധായകൻ. വലിയ രീതിയിലുള്ള ഹെയ്റ്റ് ക്യാമ്പയിൻ ആണ് മലയാളികൾ ഈ ചിത്രത്തിനെതിരെ നടത്തിയത്. അതുകൊണ്ടുതന്നെ മലയാളത്തിൽ ഈ ചിത്രം കനത്ത പരാജയമായിരുന്നു. എങ്കിലും മറ്റെല്ലാ ഭാഷകളിലും ഈ ചിത്രം ഇന്ത്യക്കാർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.