മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് നീരജ് മാധവ്. കഴിഞ്ഞദിവസം ഇദ്ദേഹം ഒരു പരിപാടിയിൽ പങ്കെടുക്കുവാൻ വേണ്ടി യൂക്കെയിൽ പോയിരുന്നു. എന്നാൽ പരിപാടി മുഴുമിപ്പിക്കാതെ ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് ഇപ്പോൾ. സംഘാടകരുമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് ഇദ്ദേഹം മടങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം. താരം തന്നെയാണ് ഈ വിവരം സമൂഹം മാധ്യമങ്ങൾ വഴി പങ്കുവെച്ചത്. ലണ്ടനിലെ ബ്ലാക്ക് ക്യാറ്റ് പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച പരിപാടിയിലാണ് ഇത്തരത്തിലുള്ള സംഭവം ഉണ്ടായിരിക്കുന്നത്. ഒട്ടും പ്രൊഫഷണൽ അല്ലാതെ തരത്തിൽ ആയിരുന്നു അവർ പരിപാടി സംഘടിപ്പിച്ചത് എന്നും ഇതാണ് പരിപാടി ക്യാൻസൽ ചെയ്യാൻ കാരണമായത് എന്നുമാണ് നീരജ് പറയുന്നത്.
ആദ്യം മുതൽ തന്നെ സംഘാടകർ വളരെ മോശം രീതിയിൽ ആയിരുന്നു പെരുമാറിയത് എന്നും നിരവധി തവണ ചീത്ത വിളിക്കുകയും അശ്ലീല പദപ്രയോഗങ്ങൾ ഉപയോഗിക്കുകയും ചെയ്തു എന്നാണ് താരം പറയുന്നത്. പരമാവധി പിടിച്ചു നിന്നു പരിപാടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു എന്നും എന്നാൽ ഡബ്ലിനിലെ പരിപാടി കഴിഞ്ഞതിനുശേഷം പ്രശ്നങ്ങൾ കൂടുതൽ വർഷമായി എന്നുമാണ് താരം പറയുന്നത്.
തനിയും മാനേജരെയും ശാരീരികമായി ഉപദ്രവിക്കാൻ വരെ അവർ ശ്രമിച്ചു എന്നും താരം പറയുന്നുണ്ട്. ചുറ്റും ആളുകൾ ഇല്ലായിരുന്നുവെങ്കിൽ പരിക്കേൽക്കുന്ന സാഹചര്യം പോലും ഉണ്ടാകുമായിരുന്നു എന്നാണ് താരം പറയുന്നത്. ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത പെരുമാറ്റം ആണ് ഇത് എന്നും ഇതുകൊണ്ടാണ് പരിപാടിയുമായി മുന്നോട്ടുപോകില്ല എന്ന തീരുമാനം എടുത്തത് എന്നുമാണ് താരം പറയുന്നത്.
അതേസമയം ഞങ്ങൾ പരിപാടിയിൽ പങ്കെടുക്കില്ല എന്ന കാര്യം വളരെ തെറ്റിദ്ധാരണജനകമായ രീതിയിൽ ആണ് അവർ പ്രേക്ഷകരോട് പറഞ്ഞത് എന്നും അതിനെക്കുറിച്ച് സംസാരിക്കുവാൻ ഞങ്ങൾക്ക് അവസരം ലഭിച്ചില്ല എന്നുമാണ് നീരജ് പറയുന്നത്. തിരിച്ചുള്ള യാത്ര പോലും അവർ ചാർട്ട് ചെയ്തിരുന്നില്ല എന്നും താരും പറയുന്നു. വളരെ സങ്കടത്തോടെയാണ് ലണ്ടനിൽ നിന്നും ഇപ്പോൾ മടങ്ങേണ്ടിവരുന്നത് എന്നും ഇതുവരെ ഉണ്ടായതിൽ ഏറ്റവും മോശം അനുഭവമാണ് ഇപ്പോൾ ഉണ്ടായത് എന്നും താരം പറയുകയാണ് ഇപ്പോൾ.