പ്രമുഖ പാക്കിസ്ഥാൻ നടിയാണ് സൈനബ് ജമീൽ. ഇവർ ഒരു സലൂൺ ഉടമ കൂടിയാണ്. അടുത്തിടെ ഇവരെ കൊല്ലാൻ ഒരാൾ കൊട്ടേഷൻ നൽകിയിരുന്നു. നൽകിയത് വേറെ ആരുമല്ല. ഇവരുടെ മുൻ ഭർത്താവ് തന്നെ. എന്നാൽ ഈ ആക്രമണത്തിൽ നിന്നും ഇവർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. നടി തന്നെയാണ് ഈ കാര്യം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം പ്രതിയെ പോലീസ് ഇതുവരെ പിടികൂടിയിട്ടില്ല എന്നാണ് ഇവർ പറയുന്നത്. ഡിഫൻസ് ബി ഏരിയയിലാണ് ആക്രമണം നടക്കുന്നത്. വലിയ ആക്രമണം ആയിരുന്നു നടന്നത് എങ്കിലും ഇവർ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. നിസ്സാര പരിക്കുകൾ അല്ല ഇവർക്ക് പറ്റിയിരിക്കുന്നത് എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.
ബൈക്കിൽ ഒരു സംഘം എത്തിയായിരുന്നു ഇവരെ ആക്രമിച്ചത്. ഇവർ നടിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പരിക്കേറ്റ നടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർ പിന്നീട് പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേ സമയം ഇപ്പോഴും തനിക്ക് എതിരെ ഭീഷണി നിലനിൽക്കുന്നുണ്ട് എന്നാണ് നടി പറയുന്നത്. തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് മുൻ ഭർത്താവ് തന്നെയാണ് എന്നാണ് നടി വെളിപ്പെടുത്തുന്നത്. പ്രതികൾ സംഭവസ്ഥലത്ത് തോക്ക് ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. ഇതിന് പുറമെ വാഹനവും ഇവർ ഉപേക്ഷിച്ചിട്ടുണ്ട്. ഇത് രണ്ടും പോലീസ് കണ്ടെടുക്കുകയും ചെയ്തു. യുക്തി വൈരാഗ്യത്തിന്റെ പേരിലാണ് ഇയാൾ ഇങ്ങനെ ചെയ്തത് എന്നാണ് പോലീസ് പറയുന്നത്. സമൂഹമാധ്യമ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാത്തതിനാലാണ് ഇയാൾ ഇങ്ങനെയൊരു കടുംകൈ ചെയ്തത് എന്നാണ് നടി ഇപ്പോൾ ആരോപിക്കുന്നത്.