Film News

റിനോഷിനെ കൂട്ടത്തോടെ ആക്രമിച്ച് ബിഗ് ബോസിലെ പെണ്ണുങ്ങൾ, മൈക്ക് വലിച്ചെറിഞ്ഞ് താരം, ആദ്യദിനം മുതൽ കൂൾ ആയി നിന്ന് ഇദ്ദേഹത്തിന് എന്തുപറ്റി എന്ന് ആരാധകർ, സംഭവം ഇങ്ങനെ

ബിഗ് ബോസ് അഞ്ചാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ ഏറ്റവും കൂൾ ആയിട്ടുള്ള മത്സരാർത്ഥി ആണ് റിനോഷ്. ബാംഗ്ലൂരിലുള്ള ഒരു റാപ്പർ ആണ് ഇദ്ദേഹം. ആദ്യദിനം മുതൽ തന്നെ വളരെ കൂൾ ആയിട്ടാണ് ഇദ്ദേഹം കളിക്കുന്നത്. ആരോടും ഒരു പ്രശ്നത്തിനും പോകില്ല എന്ന് മാത്രമല്ല എന്ത് പ്രശ്നമുണ്ടെങ്കിലും അതിൽ നിന്നും പരമാവധി മാറിനിൽക്കുവാനും കോംപ്രമൈസ് ചെയ്യുവാനും ആണ് ഇദ്ദേഹം ശ്രമിക്കുക. സ്വന്തം പേഴ്സണാലിറ്റി കൊണ്ട് ധാരാളം ആരാധകരെയാണ് ഇദ്ദേഹം ഉണ്ടാക്കി എടുത്തിട്ടുള്ളത്.

- Advertisement -

അതേസമയം ഇപ്പോൾ ഇദ്ദേഹം വളരെ അശാന്തനായി പെരുമാറുന്ന ഒരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഇദ്ദേഹത്തെ ബിഗ് ബോസിലെ പെണ്ണുങ്ങൾ കൂട്ടത്തോടെ ആക്രമിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ടാസ്കിന്റെ ഭാഗമായി ആക്രമിക്കുവാൻ ശ്രമിക്കുമ്പോൾ തന്റെ ദേഹത്ത് തൊടാൻ പാടില്ല എന്നാണ് ശ്രുതി പറയുന്നത്. പിന്നാലെ നാദിറയും ദേവുവും ഈ വിഷയത്തിന്റെ പേരിൽ വഴക്ക് ഉണ്ടായി. നാളത്തെ എപ്പിസോഡിൽ ആയിരിക്കും ഇതെല്ലാം കാണിക്കുക.

അതേസമയം വളരെ ക്ഷുഭിതനായി മൈക്ക് എല്ലാം വലിച്ചെറിഞ്ഞു പോകുന്ന റിനോഷിനെ ആണ് നമ്മൾ പ്രൊമോ വീഡിയോയിൽ കാണുന്നത്. വ്യാപാരികളുടെ സംഘത്തിലെ ഒരു വ്യക്തിയാണ് റിനോഷ്. പെൺപടകൾ എല്ലാവരും തന്നെ കൊള്ളക്കാരുടെ ഭാഗത്ത് ആണ്. എന്തായാലും ഗെയിമിനിടയിൽ എന്തോ സംഭവിച്ചത് കൊണ്ടാണ് റിനോഷ് ഇത്തരത്തിൽ പൊട്ടിത്തെറിച്ചത് എന്നാണ് ആരാധകർ എല്ലാവരും കരുതുന്നത്.

ഇദ്ദേഹത്തെ ശാന്തനാക്കുവാൻ മനീഷ അടക്കമുള്ളവർ ശ്രമിക്കുന്നുണ്ട് എങ്കിലും ആരും അടുത്ത് വരേണ്ട എന്നും എനിക്ക് ആരോടും സംസാരിക്കേണ്ട എന്നും ഇദ്ദേഹം പറയുന്നത് നമുക്ക് വീഡിയോയിൽ കാണാം. ഇത്രയും കാലം കൂൾ ആയി നിന്നിരുന്ന വ്യക്തി പെട്ടെന്ന് ഇങ്ങനെ പെരുമാറുവാൻ എന്താണ് കാരണം എന്നാണ് പ്രേക്ഷകർ എല്ലാവരും ചോദിക്കുന്നത്.

Athul

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

1 hour ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

1 hour ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

2 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

2 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

2 hours ago