മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രക്ഷിത് ഷെട്ടി. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം അഭിനയിച്ചിട്ടില്ല. എങ്കിലും കന്നട സിനിമയിലെ ഏറ്റവും മികച്ച നേതാക്കളിൽ ഒരാൾ ആണ് ഇദ്ദേഹം. നിരവധി സിനിമകൾ ഇദ്ദേഹം എഴുതി സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സിനിമകൾ എല്ലാം തന്നെ ഒന്നിനൊന്നു മെച്ചമാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ സിനിമകൾക്ക് ഒരു പ്രത്യേക ഇഷ്ടക്കാർ തന്നെയുണ്ട് കേരളത്തിൽ.
ചാർലി 777 എന്ന സിനിമയിലാണ് ഇദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ ഒരുവിധം ഭാഷകളിൽ എല്ലാം തന്നെ സിനിമയുടെ മൊഴിമാറ്റ പതിപ്പ് റിലീസ് ചെയ്തിരുന്നു. ഏകദേശം അഞ്ചു മാസങ്ങൾക്ക് മുൻപ് ആയിരുന്നു സിനിമയുടെ റിലീസിങ്കിലും ഇതുവരെ ഓൺലൈൻ നടന്നിരുന്നില്ല. എന്നാൽ ഇപ്പോൾ മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം സിനിമയുടെ ഓൺലൈൻ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ആമസോൺ പ്രൈം വഴി ആയിരിക്കും ചിത്രം ഓൺലൈൻ ആയി റിലീസ് ചെയ്യുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്തുകൊണ്ടാണ് സിനിമയുടെ റിലീസ് ഇത്രയും നീണ്ടുപോയത് എന്നറിയുമോ? ഇതിനുമുമ്പ് മറ്റൊരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു. വൂട് സെലക്ട് എന്ന പ്ലാറ്റ്ഫോമിൽ ആയിരുന്നു ചിത്രം പ്രദർശനത്തിന് എത്തിയത്. ജൂൺ 29ആം തീയതി മുതൽ ആയിരുന്നു ഇവിടെ ചിത്രം പ്രദർശനം ആരംഭിച്ചത്. ഇവരുമായുള്ള കരാർ അവസാനിച്ചതിനുശേഷം ആണ് ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ എത്തുന്നത്.
സെപ്റ്റംബർ 30-ആം തീയതി മുതൽ ആയിരിക്കും ചിത്രം ഔദ്യോഗികമായി പ്രദർശനം ആരംഭിക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്. ധർമ്മ എന്ന യുവാവിന്റെയും അദ്ദേഹത്തിൻറെ ജീവിതത്തിലേക്ക് എത്തിച്ചേരുന്ന ചാർലി എന്ന നായയുടെയും ജീവിതത്തിലൂടെ ആണ് ചിത്രം കടന്നു പോകുന്നത്. മലയാളിയായ കിരൺ രാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.